ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ നടത്തിപ്പിനായി ദുബായിലെത്തിയ ബിസിസിഐ മെഡിക്കല്‍ സംഘത്തിലെ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ഐപിഎല്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഈ മാസം 19 നാണ് പതിമൂന്നാമത് ഐപിഎല്‍ ആരംഭിക്കുക.
ബിസിസിഐ സംഘത്തിലെ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധനകള്‍ നടത്തുവരുകയാണ്. എല്ലാവരെയും കൊറോണ പരിശോധനയ്ക്ക് വിധേയരാക്കും. ആശങ്കപ്പെടാനില്ലെന്നും ഐപിഎല്‍ ഒഫീഷ്യല്‍ പറഞ്ഞു. നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്സിലെ രണ്ട് കളിക്കാര്‍ അടക്കം പതിമൂന്ന് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവര്‍ പതിനാല് ദിവസത്തെ ക്വാറന്റൈനിലാണ്. ചെന്നൈ ടീമിലെ ശേഷിക്കുന്ന കളിക്കാര്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ആറു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനും മൂന്ന് കൊറോണ പരിശോധനകള്‍ക്കും ശേഷമാണ് ഇവര്‍ കളിക്കളത്തിലിറങ്ങിയത്.
ഇന്ത്യയില്‍ കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ഐപിഎല്‍ യുഎഇയിലേക്ക് മാറ്റിയത്. ഈ മാസം 19 മുതല്‍ നവംബര്‍ പത്ത് വരെയാണ് ഐപിഎല്‍ അരങ്ങേറുക. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: