Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഹാമാരിയുടെ നാളുകള്‍

വൈറസും വേദാന്തവും

സ്വാമി യതിവരാനന്ദ by സ്വാമി യതിവരാനന്ദ
Sep 3, 2020, 04:41 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണുകൊണ്ടു കാണാന്‍ കഴിയാത്ത ഒരു ജീവി മനുഷ്യവര്‍ഗ്ഗത്തിന്റെ സമാധാനം കെടുത്തിയിരിക്കുന്നു. മുഖാവരണത്തിലൂടെ മരണഭയം മുഖഭാവമായിരിക്കുന്നു. ഭയചകിതമായൊരു അടച്ചിടലിനുശേഷം വൈറസിന്റെകൂടെ ജീവിക്കാനോ അതിന്റെ ആക്രമണത്തില്‍ മരിക്കാനോ ഉള്ള നിശ്ചയത്തോടെ ലോകരാഷ്‌ട്രങ്ങള്‍ സാധാരണജീവിതത്തിലേക്കു കടക്കാന്‍ ശ്രമിക്കുന്നു. പക്ഷേ ഇന്നു നമ്മുടെ ഓരോ ചുവടുവെപ്പിലും ചിന്തയിലും വൈറസ് ഇടംപിടിച്ചിരിക്കുന്നു. അതിനെ കണക്കിലെടുത്തുകൊണ്ടേ നമുക്കു പുറത്തിറങ്ങാനാവുന്നുള്ളു.  

സ്വാതന്ത്ര്യത്തിനു മുമ്പ് (1855 മുതല്‍) ലോകത്തില്‍ പലയിടത്തും പ്ലേഗ് പടര്‍ന്നപ്പോള്‍  യാത്രികര്‍ക്ക് പല രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയിരുന്നു. ആ സമയത്ത് (1899 ജൂണില്‍) ഇംഗ്ലണ്ടിലേക്ക് എസ്. എസ്. ഗോല്‍ക്കൊണ്ട എന്ന കപ്പലില്‍ യാത്രചെയ്ത വിവേകാനന്ദസ്വാമികള്‍ അദ്ദേഹത്തിന്റെ ഒരു ക്വാറന്റൈന്‍ അനുഭവം ഇങ്ങനെ വിവരിക്കുന്നു: ‘ജൂലായ് 14-ാംനു ചെങ്കടല്‍ കടന്ന്, ഞങ്ങള്‍ സൂയസ്സിലെത്തി. മുന്നിലതാ സൂയസ്‌തോട്. അവിടെ ഇറക്കേണ്ട ചരക്കുണ്ട് കപ്പലില്‍. ഈജിപ്തില്‍ പ്ലേഗുരോഗം നടപ്പുള്ള കാലം. ഒരുപക്ഷേ പ്ലേഗിന്റെ അണുക്കളെ ഞങ്ങളും പേറിക്കൊണ്ടുവന്നിരിക്കാം. അതുകാരണം പരസ്പരം തൊട്ടുരുമ്മാന്‍ ഭയം. പരസ്പരം രോഗം പകരാതിരിക്കാന്‍ മുന്‍കരുതലെടുത്തിട്ടുള്ളതു കണ്ടാല്‍, നമ്മുടെ നാട്ടിലെ അയിത്താചാരം സാരമില്ല. ചരക്കിറക്കണം; എന്നാല്‍ സൂയസ്സിലെ കൂലിക്കാര്‍ കപ്പല്‍ തൊടാനേ പാടില്ല. കപ്പലിലെ നാവികര്‍ക്കും പണിക്കാര്‍ക്കും അതുകൊണ്ടുണ്ടായ വിഷമം പറയേണ്ട. കപ്പിയും കയറുമായി ചരക്കെല്ലാം തൂക്കിയെടുത്തു സൂയസ് ബോട്ടുകള്‍ തൊടാതെ അവയില്‍ ഇറക്കിയിട്ടുകൊടുക്കണം. ബോട്ടുകള്‍ അവ കരയ്‌ക്കെത്തിക്കും. കമ്പനിയുടെ പ്രതിനിധി ഒരു ചെറുബോട്ടില്‍ കയറി കപ്പലിനടുത്ത്. കപ്പലില്‍ കയറിക്കൂടാ. ചെറുബോട്ടിലിരുന്ന് കപ്പലിലെ കപ്പിത്താനുമായി സംഭാഷണം നടത്തുന്നു. വെള്ളക്കാരന്‍ പ്ലേഗുനിയമങ്ങള്‍ക്കതീതനായി കരുതുന്ന ഭാരതമല്ലിത് – യൂറോപ്പിലേക്കുള്ള പ്രവേശന ദ്വാരമാണ്. എലികളില്‍നിന്നുണ്ടാവുന്ന പ്ലേഗ് ഈ സ്വര്‍ഗ്ഗത്തില്‍ കടക്കരുത്. അതിനാണ് ഇത്രയെല്ലാം മുന്‍കരുതലുകള്‍. പ്ലേഗ്‌രോഗാണുക്കള്‍ക്ക് അടയിരിപ്പുകാലം പത്തു ദിവസമാണത്രേ. അതുകൊണ്ട് പത്തു ദിവസത്തേക്ക് ഒരു കരുതല്‍ത്തടങ്കല്‍. ഞങ്ങളുടെ തടങ്കല്‍ പത്തു ദിവസം കഴിഞ്ഞു – ആപത്തൊഴിഞ്ഞു. എന്നിരുന്നാലും, ഏതെങ്കിലും ഈജിപ്തുകാരനെ തൊട്ടുപോയാല്‍, വീണ്ടും ഒരു പത്തു നാള്‍ കരുതല്‍ത്തടങ്കലില്‍ത്തന്നെ.’ ഇങ്ങനെ പോകുന്നു സ്വാമിജിയുടെ വിവരണം.

നമുക്കെല്ലാം രോഗം വരുന്നുണ്ട്. പുറത്തുനിന്നു വരുന്ന രോഗമുണ്ട്, ഉള്ളില്‍നിന്നുതന്നെയുണ്ടാകുന്നവയുണ്ട്. ചിലവ നിസ്സാരം, ചിലവ ഗുരുതരം. എന്നാല്‍ ‘ശരീരമാദ്യം ഖലു ധര്‍മ്മസാധനം’ (‘ധര്‍മ്മമനുഷ്ഠിച്ച് മോക്ഷം നേടാനുള്ള ആദ്യത്തെ ഉപകരണമാണ് ശരീരം’ എന്നു വ്യാഖ്യാനിക്കാം) എന്ന തത്ത്വം മനസ്സില്‍ വെച്ചുകൊണ്ട് ശരീരത്തിന്റെ ആരോഗ്യം നാം സംരക്ഷിക്കേണ്ടിയിരിക്കുന്നു. ധാര്‍മ്മികജീവിതം, ശരിയായ ഭക്ഷണം, ശരിയായ വ്യായാമം, പ്രാര്‍ഥന, ശരിയായ ചികിത്സ, പ്രതിരോധമാര്‍ഗ്ഗങ്ങള്‍  എന്നിവയാണ് രോഗത്തെ ചെറുക്കാനായി നമുക്കുള്ള പ്രധാനമാര്‍ഗ്ഗങ്ങള്‍. ഇവയില്‍ ധാര്‍മ്മികമായി ജീവിക്കുന്നതും പോഷണപ്രദമായി ആഹരിക്കുന്നതും വ്യായാമം ചെയ്യുന്നതും പ്രാര്‍ഥിക്കുന്നതും പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതും മുന്‍കരുതലില്‍പ്പെടുന്നതും, രോഗകാലത്തും അല്ലാത്തപ്പോഴും ചെയ്യേണ്ടതുമാണ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്: 12 പരാതികളില്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍

Kerala

ദേശീയ പണിമുടക്ക്:ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

Kerala

സ്‌കൂള്‍ സമയമാറ്റത്തില്‍ സമരത്തിനൊരുങ്ങി സമസ്ത, വ്യാഴാഴ്ച സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍

Kerala

ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്നതാകണം,മെഡിക്കല്‍ രേഖകള്‍ യഥാസമയം രോഗികള്‍ക്ക് ലഭ്യമാക്കണം: ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

Kerala

നിമിഷപ്രിയയുടെ വധശിക്ഷ 16ന്, നോട്ടീസ് ജയില്‍ അധികൃതര്‍ക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

അമിത് ഷാ 12ന് തിരുവനന്തപുരത്ത്, ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും,തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം

പണിമുടക്കിന്റെ പേരില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഡ് അപ്രഖ്യാപിത ബന്ദ് നടത്താന്‍ ശ്രമം : എം ടി രമേശ്

എവിടെയും രക്ഷയില്ല : ബംഗാളിൽ മുതിർന്ന സിപിഎം നേതാവിനെ റോഡിലിട്ട് മർദ്ദിച്ച് തൃണമൂല്‍ വനിതാ നേതാക്കളും, നാട്ടുകാരും

മഹാഗണപതി,നാഗദേവതാ വിഗ്രഹങ്ങൾ അഴുക്കുചാലിൽ എറിഞ്ഞു ; മുഹമ്മദ് സെയ്ദ്, നിയാമത്തും അറസ്റ്റിൽ ; വീടുകൾ പൊളിച്ചുമാറ്റാനും നിർദേശം

കാണാതായ കർഷകന്റെ മൃതദേഹം ഭീമൻ പെരുമ്പാമ്പിന്റെ വയറ്റിൽ

കേരള സർവകലാശാലയിലെ എസ്എഫ്ഐ ഗുണ്ടാവിളയാട്ടത്തിന് പൂർണ പിന്തുണയുമായി സിപിഎം; സമരം ശക്തമായി തുടരുമെന്ന് എം.വി ഗോവിന്ദൻ

നാളത്തെ ദേശീയ പണിമുടക്ക് കേരളത്തിൽ മാത്രം; ഇത്തരം പണിമുടക്കുകൾ വികസിത കേരളത്തിന് എതിര്: രാജീവ് ചന്ദ്രശേഖർ

സര്‍വകലാശാല ഭരണം സ്തംഭിപ്പിക്കാന്‍ ഇടതുനീക്കം; രാജ്ഭവന്‍ ഇടപെട്ടേക്കും

പോലീസ് ഒത്താശയിൽ കേരള സർവകലാശാല ആസ്ഥാനം കയ്യടക്കി എസ്എഫ്ഐ; വാതിലുകൾ ചവിട്ടി തുറന്ന് ഗുണ്ടാവിളയാട്ടം

ഹിന്ദുക്കളെ മതം മാറ്റി കിട്ടിയ പണം കൊണ്ട് കോടികളുടെ ആഢംബര വസതി ; ചങ്ങൂർ ബാബയുടെ വസതിയ്‌ക്ക് നേരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies