കൊച്ചി : പിഎസ്സി പിന്‍വാതില്‍ നിയമന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ആലുവ സിവില്‍ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പോലീസിന്റെ ലാത്തിച്ചാര്‍ജ്. യുവമോര്‍ച്ചാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.
യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ദിനില്‍ ദിനേശാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. സര്‍ക്കാര്‍ ജോലിക്കായി കാത്തിരുന്ന ഉദ്യോഗാര്‍ത്ഥികളെ പിന്‍വാതില്‍ നിയമനം നടത്തി പിഎസ്സി വഞ്ചിച്ചു. സ്വര്ണടക്കടത്ത് സംഘത്തിന് സംസ്ഥാനത്ത് ഇടത് സര്‍ക്കാര്‍ ഒളിത്താവളമൊരുക്കി നല്കി.
പാവപ്പെട്ടവന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ കയ്യിട്ട് വാരുകയാണ്. കേരളത്തിന് അപമാനമായ പിണറായി വിജയന് സര്‍ക്കാര്‍ രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് യുവമോര്‍ച്ച ആലുവ നിയോജക മണ്ഡലം കമ്മിറ്റിയാണ് സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.
മാര്‍ച്ച് സിവില്‍ സ്റ്റേഷന് എത്തിയതോടെ പോലീസ് ബാരിക്കേഡ് വച്ചു തടഞ്ഞു, തുടര്‍ന്ന് നടന്ന പ്രേതിഷേധത്തില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി. തുടര്‍ന്ന് മണ്ഡലം പ്രസിഡന്റ് വൈശാഖ് രവീന്ദ്രന്, സംസ്ഥന സെക്രട്ടറി ദിനില്‍ ദിനേശ്, മണ്ഡലം ജനറല്‍ സെക്രട്ടറി ജയപ്രകാശ്, ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് വിനായക്, കമ്മറ്റി അംഗം കണ്ണന് തുരുത്ത്, അരുണ്‍ കീഴ്മാട്, സുജിത് വി ആര്, ഹരീഷ് തേവക്കല്‍, സുമിത് സജീവ്, നിഖില്‍ നൊച്ചിമ, ശ്രെയസ്, തുടങ്ങിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: