ഹരിപ്പാട്: ആധുനിക കേരളം അവകാശപ്പെടുന്ന എല്ലാ നന്മകളുടെയും മുഖ്യ കാരണം ശ്രീനാരായണ ഗുരുദേവനാണെന്ന് ഭാരതീയ വിചാരകേന്ദ്രം. എല്ലാ അര്‍ത്ഥത്തിലും ശ്രീനാരായണ ഗുരുദേവന്റെ ഉത്തമ ശിഷ്യനായിരുന്നു ദേശാഭിമാനി ടി.കെ. മാധവനെന്നും വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന് പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ ജയന്തിയും ടി.കെ. മാധവന്റെ 135-ാം ജയന്തി ദിനാഘോഷത്തിന്റെയും ഭാഗമായി മാവേലിക്കര ചെട്ടികുളങ്ങരയിലെ ടി.കെ. മാധവ സ്മൃതി മണ്ഡപത്തില്‍ നടന്ന ചടങ്ങ് വെബിനാറിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരസമത്വം അയിത്തോച്ഛാടനം, ക്ഷേത്രപ്രവേശനം, മദ്യവര്‍ജ്ജനം, തുടങ്ങിയ ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അക്ഷീണം പരിശ്രമിച്ച ടി.കെ. മാധവന് ആധുനിക കേരളത്തെ രൂപപ്പെടുത്തിയവരില്‍ പ്രമുഖനാണ്. സാമുദായിക, സാമൂഹ്യ ഐക്യത്തിന്റെയും ശക്തനായ വക്താവും ഉജ്വല സംഘാടകനുമായിരുന്നു അദ്ദേഹം. ശ്രീനാരായണ ധര്‍മ്മപരിപാലന യോഗത്തെ ജനകീയമാക്കിയതും മാധവനായിരുന്നുവെന്നും സഞ്ജയന് പറഞ്ഞു. ടി.കെ. മാധവന്റെ പൗത്രനും ടി.കെ. മാധവന് ഫൗണ്ടേഷന്റെ സെക്രട്ടറിയുമായ എന്‍. ഗംഗാധരന് മുഖ്യാതിഥിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: