കല്‍പ്പറ്റ: ജില്ലയില്‍ 38 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 6 പേര്‍ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ 32 പേര്‍ക്കുമാണ് രോഗബാധ.
26 പേര് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1542 ആയി. ഇതില്‍ 1321 പേര് രോഗമുക്തരായി. 213 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. കര്‍ണാടകയില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി, ഓഗസ്റ്റ് 27ന് ബാംഗ്ലൂരില്‍ നിന്ന് വന്ന രണ്ട് ബത്തേരി സ്വദേശികള്‍ , ഓഗസ്റ്റ് 27ന് തമിഴ്നാട്ടില്‍ നിന്ന് വന്ന മേപ്പാടി സ്വദേശിനി, ബാംഗ്ലൂരില്‍ നിന്ന് വന്ന മുട്ടില്‍ പരിയാരം സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന ലോറി ഡ്രൈവര്‍ കര്‍ണാടക സ്വദേശി എന്നിവരും ബത്തേരി സമ്പര്‍ക്കത്തിലുള്ള ചെതലയം സ്വദേശികളായ നാല് വയസ്സുകാരിയും ആറു വയസുകാരനും, മീനങ്ങാടി സമ്പര്‍ക്കത്തിലുള്ള നാല് മീനങ്ങാടി ചീരംകുന്ന് സ്വദേശികള്‍, നാല് മീനങ്ങാടി സ്വദേശികള്‍, ഇരുളം സ്വദേശി, രണ്ട് പനമരം സ്വദേശികള്‍, തരുവണ സ്വദേശി, ചീരാല്‍ വില്ലേജ് ഓഫീസ് സമ്പര്‍ക്കത്തിലുള്ള നാല് ചീരാല്‍ പുത്തന്‍കുന്ന് സ്വദേശികള്‍, ചീരാല്‍ സപ്ലൈകോ സമ്പര്‍ക്കത്തിലുള്ള നാല് ചീരാല്‍ സ്വദേശികള്‍, ബത്തേരി സ്വദേശി, പൊഴുതന സമ്പര്‍ക്കത്തിലുള്ള പൊഴുതന സ്വദേശി, പിണങ്ങോട് സ്വദേശി, പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള പടിഞ്ഞാറത്തറ സ്വദേശി, അമ്പലവയല്‍ സമ്പര്‍ക്കത്തിലുള്ള അമ്പലവയല്‍ സ്വദേശിനി, തലശ്ശേരിയില്‍ നിന്ന് വന്ന മൂന്ന് തൃക്കൈപ്പറ്റ സ്വദേശികള്‍, കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരനായ നൂല്‍പ്പുഴ സ്വദേശി, തിരുവനന്തപുരത്ത് അഡ്മിറ്റ് ചെയ്യപ്പെട്ട പനമരം സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന് എന്നിവരുമാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ ആയത്.
അഞ്ച് മുട്ടില്‍ സ്വദേശികള്‍, മുണ്ടക്കുറ്റി, ബത്തേരി സ്വദേശികളായ മൂന്ന് പേര് വീതം, പാക്കം, മുപ്പൈനാട്, എള്ളുമന്ദം സ്വദേശികളായ രണ്ടുപേര്‍ വീതം, പടിഞ്ഞാറത്തറ, ചൂരല്‍മല, തേറ്റമല, പുല്‍പ്പള്ളി, അമ്പലവയല്‍, മീനങ്ങാടി, പള്ളിക്കുന്ന്, ഇരുളം, വാളാട് സ്വദേശികളായ ഓരോരുത്തരും ആണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: