ന്യൂദല്‍ഹി: ഐപിഎല്‍ കളിക്കാന്‍ യുഎഇയിലേക്ക് മടങ്ങിയേക്കുമെന്ന സൂചന നല്കി മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന. ചെന്നൈ സൂപ്പര്‍ കിങ്സ് താരമായ റെയ്ന, കഴിഞ്ഞ ആഴ്ചയാണ് വ്യക്തിപരമായ കാരണത്താല്‍ ക്യാമ്പ് ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. വീട്ടില്‍ തന്റെ ആവശ്യമുണ്ടായിരുന്നെന്നും അതിനാലാണ് മടങ്ങിയതെന്നും എന്നാല്‍ ചെന്നൈ ഉടനെ തന്നെ സൂപ്പര്‍ കിങ്സ് ടീമില്‍ കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും റെയ്ന പറഞ്ഞു.
12.5 കോടി വേണ്ടെന്ന് വയ്ക്കാനാകില്ല. തന്റെ കുടുംബത്തിന് ആവശ്യം വന്നപ്പോള്‍ തിരികെയെത്തി. വീണ്ടും ചെന്നൈ ടീമില്‍ തനിക്ക് ചേരാനാകും. ഐപിഎല്ലില്‍ കളിക്കുന്നത് കണ്ടാല്‍ ആരും അത്ഭുതപ്പെടേണ്ടതില്ലെന്നും റെയ്ന പറഞ്ഞു. ആഗസ്റ്റ് 15നാണ് മുന്‍ ഇന്ത്യന്‍ നായകന് എം.എസ്. ധോണിക്കൊപ്പം റെയ്ന അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ചെന്നൈ ടീമുമായി റെയ്നക്ക് അഭിപ്രായ വ്യത്യാസമനുണ്ടെന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും ടീമുമായി പ്രശ്നങ്ങളില്ലെന്നും റെയ്ന വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: