ഇരിട്ടി: മേഖലയില്‍ വിവിധ പരിപാടികളോടെ ശ്രീനാരായണ ഗുരുജയന്തി ആഘോഷം നടത്തി. ഗുരുപൂജ, സമൂഹ പ്രാര്‍ഥന, ലഘുപ്രഭാഷണം, വീടുകളില്‍ പൂക്കള മത്സരം, ഓണ്‍ലൈന്‍ സാഹിത്യ മത്സരങ്ങള്‍, ഉന്നത വിജയികളെ ആദരിക്കല്‍ എന്നിവ നടന്നു.
കല്ലുമുട്ടി ഗുരുമന്ദിരത്തില്‍ സമൂഹ പ്രാര്‍ഥനയില്‍ സണ്ണി ജോസഫ് എംഎല്‍എ, പി.എന്‍.ബാബു, വ്യാപാരി നേതാക്കളായ റെജി തോമസ്, അബ്ദുള്‍ റഹ്മാന്, എസ്എന്‍ഡിപി ഭാരവാഹികളായ എ.എന്‍.സുകുമാരന്‍, പി.പി.കുഞ്ഞൂഞ്ഞ്, വിജയന് ചാത്തോത്ത്, സി.രാമചന്ദ്രന്, പി.ജി.രാമകൃഷ്ണന്, എ.എം.കൃഷ്ണന്‍കുട്ടി, ടി.സഹദേവന്, സുബ്രഹ്മണ്യന്, പി.കെ.വേലായുധന് എന്നിവര്‍ പങ്കെടുത്തു.
ചന്ദനക്കാംപാറയില്‍ പത്മപ്രഭ, എം.ആര്. പ്രസന്നന്, ചന്ദ്രബാബു, പയ്യാവൂരില്‍ സുര, ജയരാജന്, ബിജു, മണിപ്പാറ യില്‍ കണ്ണേത്ത് ശശി, പി.പി.ഗോപി, ശ്രീകണ്ഠാപുരത്ത് കെ.കെ.സോമന്, ശരത്, പടിയൂരില്‍ കെ.എന്‍. വിനോദ്, പീതാംബരന്, എടക്കാനത്ത് മുടക്കോടി ചന്ദ്രബാബു, അജിത്, വി.ഭാസ്കരന്, പെരിങ്കരിയില്‍ ജാനിഖാന്, സുഗതന്, മട്ടിണിയില്‍ കുഞ്ഞുമോന് വേലിക്കകത്ത്, ബിജു, കോളിത്തട്ടില്‍ മഹേശന്, വിശ്വംഭരന്, ആനപ്പന്തിയില്‍ എം.കെ.വിനോദ്, രവീന്ദ്രന്, പി.കെ.രാമന്, ചരളില്‍ ബാലകൃഷ്ണന്, സുകുമാരന്‍, വിശ്വനാഥന്, വാളത്തോടില്‍ അരുണന്, സുഭാഷ്, വീര്‍പ്പാടില്‍ എം.ആര്.ഷാജി, അഭിലാഷ്, പ്രദീഷ്, കാക്കയങ്ങാട് ഗോപി കോലംചിറ, കെ.കെ.കുട്ടപ്പന്, രാധാമണി ഗോപി, മണത്തണയില്‍ എം.ജി.മന്മദന്, രാജന്, കണിച്ചാറില്‍ ചന്ദ്രമതി, രാജന്, സജീവന്, കേളകത്ത് ഷാജു, പ്രദീപന്, പൊയ്യമലയില്‍ വിനോദ്കുമാര്‍, ശിവരാജന്, അടക്കാത്തോട്ടില്‍ കെ.ജി.യശോധരന്, എം.കെ.നാരായണന്, ഇ.എസ്.ശശി, വെള്ളൂന്നിയില്‍ ടി.എസ്.ശിവജിത്ത്, സി.എന്‍.വിജയന്, കൊട്ടിയൂരില്‍ ടി.അപ്പു, കെ.ശശി, പി.ആര്.ലാലു, സി.കെ.രാജേന്ദ്രന്, പുന്നപ്പാലത്ത് കെ.എം.രാജന്, സുനില്‍കുമാര്‍, പി.ആര്.ശശിധരന്, വേക്കളത്ത് പി.ജെ.സുരേഷ്കുമാര്‍, കെ.വാസു, കൊപ്രക്കണ്ടി ബാലന്, മേനച്ചോടിയില്‍ എന്‍.ജനാര്ദനന്, പി.പ്രസാദ്, കോടംചാലില്‍ എം.സുരേന്ദ്രന്, പി.കെ.സന്തോഷ്, ഉളിക്കലില്‍ എ.എസ്.മോഹന്‍, ബിന്ദു ദിനേശ്, വി.കെ.വിജയന്, വി.കെ.പ്രസാദ്, തില്ലങ്കേരിയില്‍ ദിനേശന്, രാജന് നെല്ലിക്ക, മട്ടന്നൂരില്‍ ചന്ദ്രശേഖരന്, പി.ഭാസ്കരന്, കുളിഞ്ഞയില്‍ എന്‍.രാജു, കെ.രവീന്ദ്രന്, മേറ്റടിയില്‍ പി.പി.കുഞ്ഞികൃഷ്ണന്, കെ.നാരായണന്, കാഞ്ഞിരകൊല്ലിയില്‍ എം.കൃഷ്ണന്‍കുട്ടി, എന്‍.സുധര്‍മ്മ, ബാബു തൊട്ടിക്കല്‍, കൊശവന്വയലില് അനൂപ് പനക്കല്‍, ത്രിവിക്രമന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരിപാടികള്‍ നടത്തിയത്. ഘോഷയാത്ര എല്ലായിടത്തും ഒഴിവാക്കിയിരുന്നു.
തലശ്ശേരി: ചേറ്റംകുന്ന് ശ്രീ പാര്‍ത്ഥസാരഥി മഠത്തില്‍ നാരായണ സംഘത്തിന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. ആഘോഷ പരിപാടി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഗുരുദേവന്റെ ഛായാചിത്രത്തില്‍ മുല്ലമാല ചാര്‍ത്തി ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ മഠം പ്രസിഡണ്ട് എം.പി. സുമേഷ് അധ്യക്ഷത വഹിച്ചു. എം. രവിന്ദ്രന്, പി.രമേശന്, വേണുഗോപാല്‍, എം.പി. ജ്യോതിഷ്, പി.കെ. ബൈജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് പ്രദേശത്തെ വീടുകളില്‍ പാര്‍സലായി പായസ വിതരണവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: