തിരുവനന്തപുരം: തിരുവനന്തപുരത്ത് പിഎസ് സി റാങ്ക് ഹോള്‍ഡര്‍ അനു ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമീഹമാധ്യമങ്ങളില്‍ തെറ്റിദ്ധാരണ പരത്താന്‍ സിപിഎം ശ്രമിച്ചതിന്റെ തെളിവ് പുറത്ത്. വിഷയത്തെ വളച്ചൊടിക്കാനും പി.എസ്.സി റാങ്ക് ഹോള്‍ഡര്‍ അനുവിന്റെ മരണത്തില്‍ ന്യായീകരണം നല്‍കാനും സംഘടിക്കണമെന്ന് അണികള്‍ക്ക് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നിര്‍ദ്ദേശമാണ് വിവാദത്തിന് ഇടയാക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ സംഘടിതമായി കമന്റ് ഇടണമെന്നാണ് ജയരാജന് പാര്‍ട്ടി അണികളോട് നിര്‍ദേശിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ എന്ത് കമന്റ് ഇടണമെന്ന് പാര്‍ട്ടി നേതൃത്വം തന്നെ അറിയിക്കുമെന്നും ജില്ലാ സെക്രട്ടറി പറയുന്ന ഓഡിയോ സന്ദേശമാണ് ലീക്കായത്.
ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്‍ ഓഡിയോ പുറത്തുവിട്ടിട്ടുണ്ട്. -പാര്‍ട്ടി ഗ്രൂപ്പുകളില്‍ ആണ് ജില്ലാ സെക്രട്ടറി ഓഡിയോ സന്ദേശമയച്ചത്.ഫേസ്ബുക്ക് ചര്‍ച്ചകളില്‍ എന്തെല്ലാം കമന്റുകള്‍ രേഖപ്പെടുത്തണമെന്നത് പാര്‍ട്ടി തയ്യാറാക്കി അയച്ചു തരുമെന്നും ഒരു ലോക്കല്‍ കമ്മിറ്റിക്ക് കീഴില്‍ മുന്നൂറ് ആളുകളെങ്കിലും ഈ കമന്റ് ഇടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നുമാണ് സന്ദേശം. ഒരാള്‍ തന്നെ പത്തും പതിനഞ്ചും കമന്റിട്ടിട്ട് കാര്യമില്ലെന്നും സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ സംഭവം ചര്‍ച്ചയായതോടെ മറ്റൊരു വിശദീകരണവുമായി ജയരാജന് രംഗത്തെത്തി. കോണ്‍ഗ്രസിന്റെ വ്യാജ പ്രചാരണം തുറന്ന് കാണിക്കാനാണ് പറഞ്ഞതെന്നാണ് എം വിജയരാജന്റെ വിശദീകരണം. വസ്തുതകള്‍ നിരത്തി മറുപടികള്‍ നല്‍കാനാണ് ആവശ്യപ്പെട്ടതെന്നും ജയരാജന് ന്യായീകരിക്കുന്നു.
ഓഡിയോ സന്ദേശം ഇങ്ങനെ-തിരുവനന്തപുരത്ത് ഒരു തൊഴില്‍ രഹിതന് ആത്മഹത്യ ചെയ്തിട്ടുണ്ട്. എതിരാളികള്‍ നല്ലതുപോലെ ആസൂത്രണം ചെയ്ത് കമന്റുകള്‍ ഈ വിഷയത്തില്‍ പ്ലാന്‍ ചെയ്യാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നമ്മളും അതില്‍ പ്ലാന്‍ ചെയ്ത് കമന്റ് ഇടണം. എന്താല്ലാമാണ് കമന്റ് ബോക്സില്‍ രേഖപ്പെടുത്തേണ്ടതെന്ന് ക്യാപ്സൂള്‍ രൂപത്തില്‍ അയച്ചുതരുന്നതാണ്. ഒരു ലോക്കലില്‍ ചുരുങ്ങിയത് മുന്നൂറോ നാന്നൂറോ കമന്റുകള്‍ വരണം. ഒരാള്‍ തന്നെ നിരവധി കമന്റ് ഇടുന്നതില്‍ കാര്യമില്ല. പല ആളുകള്‍ കമന്റിടണം…ഇക്കാര്യം പറയാനാണ് ഞാന്‍ നിങ്ങളുടെ മുന്പില് ഇപ്പോള്‍ വന്നിരിക്കുന്നത്. എല്ലാവര്ക്കും ഓണാശംസകള്‍.നമ്മുടെ പ്രചാരവേലകള്‍ ശക്തിപ്പെടുത്തണം. ബ്രാഞ്ചു സെക്രട്ടറിമാര്‍ വരെയുള്ളവര്‍ ഈ ഉദ്യമത്തില്‍ പങ്കെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: