കല്‍പ്പറ്റ: ജില്ലയില്‍ 8 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. കര്‍ണാടകയില്‍ നിന്ന് വന്ന ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ 7 പേര്‍ക്കുമാണ് രോഗബാധ. ഇവരില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകനാണ്.
24 പേര് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1504 ആയി. ഇതില്‍ 1295 പേര് രോഗമുക്തരായി. 201 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഓഗസ്റ്റ് 31ന് കര്‍ണാടകയില്‍ നിന്നെത്തിയ കണിയാമ്പറ്റ സ്വദേശി, ലക്കിടി സ്വദേശി, കണ്ണൂര്‍ സ്വദേശി, കാരച്ചാല്‍ സ്വദേശി, മീനങ്ങാടി സ്വദേശി, പടിഞ്ഞാറത്തറ സ്വദേശി, ഞേര്‍ലേരി സ്വദേശി, കോഴിക്കോട് സ്വകാര്യ ആശുപത്രി ജീവനക്കാരന് പുല്‍പ്പള്ളി സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചപ്പെട്ടത്.
ഏഴ് മേപ്പാടി സ്വദേശികള്‍, 3 ചൂരല്‍മല സ്വദേശികള്‍, 2 ഇരുളം സ്വദേശികള്‍, പുത്തൂര്‍വയല്‍, ചീരാല്‍, നെന്മേനി, പൂമല, ബത്തേരി, മൂപ്പൈനാട്, കുഞ്ഞോം, വാളാട്, പള്ളിക്കുന്ന് എന്നിവിടങ്ങളിലെ ഓരോരുത്തരും 3 കര്‍ണാടക സ്വദേശികളുമാണ് രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്. പുതുതായി നിരീക്ഷണത്തിലായത് 130 പേരാണ്. 328 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3025 പേര്. ഇന്നലെ വന്ന 23 പേര് ഉള്‍പ്പെടെ 238 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ നിന്ന് 100 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 50394 സാമ്പിളുകളില്‍ 48042 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 46538 നെഗറ്റീവും 1504 പോസിറ്റീവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: