ദുബായ്: ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആദം സാമ്പ ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവില്‍. ഓസ്ട്രേലിയന്‍ പേസര്‍ കെയ്ന്‍ റിച്ചാര്ഡ്സണ് പിന്മാറിയ ഒഴിവിലാണ് സാമ്പയെ ഉള്‍പ്പെടുത്തിയത്.
ആദ്യ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് റിച്ചാര്ഡ്സണ് ഐപിഎല്ലില്‍ നിന്ന് പിന്മാറിയത്. ഈ മാസം പത്തൊമ്പതിനാണ് ഐപിഎല്‍ ആരംഭിക്കുക.
സാമ്പയും എത്തുന്നതോടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ സ്പിന്‍ ആക്രമണം ശക്തമാകും. യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, മൊയിന്‍ അലി, പവന് നെഗി എന്നിവരാണ് ടീമിലെ മറ്റ് സ്പിന്നര്‍മാര്‍.
സാമ്പ ഇപ്പോള്‍ ഓസീസ് ടീമിനൊപ്പം ഇംഗ്ലണ്ടിലാണ്. ഇംഗ്ലണ്ട് പര്യടനത്തിനുശേഷമാണ് റോയല്‍ ചലഞ്ചേഴ്സിനൊപ്പം ചേരുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: