രാമക്ഷേത്ര ഭൂമി പൂജയുടെ നാളുകളില്‍ സമൂഹമാധ്യമങ്ങളില്‍ കണ്ട അതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളും വാക്കേറ്റങ്ങളും.വളരെ വൈകാതെ സംഭവിച്ച കരിപ്പൂര്‍ വിമാന ദുരന്തം. ഇതു രണ്ടും വിഷയങ്ങളാക്കി ചാള്‍സ് എടുത്ത പുതിയ ഹ്രസ്വചിത്രം റഡ് അലര്‍ട്ട് വൈറലാകുന്നു. ദൂബായിയിലുള്ള സുഹൃത്ത് നാട്ടിലേയക്ക് വരുന്ന കാര്യം നാട്ടിലെ സുഹൃത്തിനെ വിളിച്ചറിയിക്കുന്നു. അയോധ്യയില്‍ നടന്ന പൂജയെ കളിയാക്കി പോസ്റ്റിട്ടതിന്റെ പേരില്‍ നാട്ടിലെ സുഹൃത്ത് ഗള്‍ഫിലെ സുഹൃത്തിനോടു പിണങ്ങി. കൂട്ടില്ലന്നും പറയുന്നു. കരിപ്പൂരില്‍ അപകടത്തില്‍ പെട്ട വിമാനത്തില്‍ സുഹൃത്തും ഉണ്ടായിരുന്നുവെന്നും മരിച്ചവരില്‍ ഉണ്ടെന്നും ആശുപത്രിയില്‍ നിന്നറിഞ്ഞ നാട്ടിലെ സുഹൃത്ത് മാനസികമായി തകരുന്നു. അധികം താമസിയാതെ സുഹൃത്ത് മരിച്ചിട്ടില്ലന്നും അറിയുമ്പോഴുള്ള ആഹ്ളാദം.ഇതാണ് ചിത്രത്തിന്റെ കഥ.
ലോക് ഡൗണ്‍ കാലത്ത് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്ന തരത്തിലുള്ള സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളെ മുന്‍നിര്‍ത്തി ഹ്രസ്വചിത്രങ്ങള്‍ നിര്‍മ്മിച്ച് ശ്രദ്ധ നേടിയ ചാള്‍സ് തൃശ്ശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് അഭിനയത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം വിവിധ ചാനലുകളില്‍ പ്രോഗ്രാം സംവിധായകനായും അവതാരകനായുമെല്ലാം ജോലി ചെയ്തു.പിന്നീട് സിനിമയില്‍ സംവിധാന സഹായി ആയി. ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു.
കൊറോണയെ തുരത്താന്‍ കൈ കഴുകല്‍ നിര്‍ബദ്ധമാക്കിയ സാഹചര്യത്തില്‍ ജനങ്ങള്‍ ജലം അമിതമായി പാഴാക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ അതിനെതിരെയായിരുന്നു് ആദ്യ വീഡിയോ. 56 സെക്കന്റ് മാത്രമുള്ള ആ വീഡിയോ നിരവധിപേര്‍ കാണുകയും, മജ്ഞുവാര്യര്‍,സംവിധായകരായ ലാല്‍ ജോസ്,ശ്രീകാന്ത് മുരളി,മാര്ട്ടിന് പ്രക്കാട്ട്,ജിബു ജേക്കബ് അടക്കമുള്ള പ്രമുഖ വ്യക്തികളെല്ലാം ഷെയര്‍ ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങുന്നവരെ ബോധവല്‍ക്കരിക്കുന്നതിനും കോവിഡ് രോഗത്തെക്കുറിച്ചും വ്യാപനത്തെക്കുറിച്ചും വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ അപകടത്തെ കുറിച്ചുംലോക്ക് ഡൗണ്‍ ദിനങ്ങളിലെ വിരസത മാറ്റാന്‍ വീട്ടുകാരെ ധിക്കരിച്ച് പുറത്തിറങ്ങുന്ന യുവാക്കളെ കുറിച്ചും ലോക്ക് ഡൗണ്‍ ദിനങ്ങളിലെ അനധികൃത മദ്യ നിര്‍മാണവും വില്പനയും തുടങ്ങിയ വിഷയങ്ങള്‍ ആധാരമാക്കിയുമെല്ലാം വീഡിയോകള്‍ ചെയ്തു.ഇതിനൊക്കെ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
കോവിഡ് – ലോക്ക് ഡൗണ്‍ ദിനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രയാസപ്പെടുന്നവരെ തങ്ങളാല്‍ ആവും വിധം സഹായിക്കാന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ ആണ് ഒടുവില്‍ പുറത്തിറക്കിയത്. ഗായിക കെ എസ് ചിത്ര ചേച്ചിയാണ് അവരുടെ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്.
ഒടുവിലത്തേതാണ് മത സൗഹാര്‍ദം ത്തിന്റെ സന്ദേശം നല്കുന്ന റെഡ് അലര്‍ട്ട്. ഹരി നമ്പൂതിരി, മാത്യു ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിഥിന് മോഹനനാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: