ബത്തേരി: അഗ്നിശമന സേനയുടെ സുരക്ഷ അംഗീകാരം ഇല്ലാതെ, ബത്തേരി ഫയര്‍ ആന്റ് റസ്ക്യു ഫോഴ്സിന്റെ പരിധിയില്‍ 56 സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നടപടിയെടുക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനവും, താലൂക്ക് ഭരണസിരാകേന്ദ്രവും, സ്കൂള്‍ കെട്ടിടങ്ങളും ഉള്‍പ്പെടും. എല്ലാ വര്‍ഷവും കെട്ടിടങ്ങളെല്ലാം സുരക്ഷാ അംഗീകാരം പുതുക്കിയെടുക്കേണ്ടതാണ്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ബത്തേരിയിലെ ഏഴ് കെട്ടിട ഉടമകള്‍ക്കും മറ്റിടങ്ങളിലുള്ള കെട്ടിട ഉടമകള്‍ക്കും നോട്ടീസ് നല്‍കിയതായി ബത്തേരി ഫയര്‍ ആന്റ് റസ്ക്യൂ സ്റ്റേഷന് ഓഫീസര്‍ എം.കെ. കുര്യന് പറഞ്ഞു. പുല്‍പ്പള്ളിയില്‍ 3, മീനങ്ങാടി 2, അമ്പലവയല്‍, ചീരാല്‍ തുടങ്ങി എല്ലാ ടൗണുകളിലും ഇത്തരത്തില്‍ കെട്ടിടങ്ങള്‍ ഉണ്ട്. എല്ലാവരും എത്രയും പെട്ടന്ന് സുരക്ഷാ അംഗീകാരം വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു. അഗ്നി ശമന സേനയും സുരക്ഷ അംഗീകാരത്തിന്നായി അപേക്ഷ സമര്‍പ്പിക്കുകയും പിന്നീട് അധികൃതര്‍ എത്തി പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുകയുമാണ് ചെയ്യേണ്ടത്. താലൂക്കിലെ 90 ശതമാനം സ്കൂളുകളും സുരക്ഷാ അംഗീകാരം വാങ്ങിയിട്ടില്ലന്നത് ഗൗരവകരമാണ്. ഇതില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ വരെ ഉള്‍പ്പെടുന്നുവെന്നതാണ് സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: