ന്യൂദൽഹി: .കോൺഗ്രസിലെ ഏറ്റവും ഉന്നത നേതാവായിരുന്നിട്ടും നെഹ്റു കുടുംബത്തിനു പുറത്തുള്ള ആളായിരുന്നതിനാൽ രണ്ടു തവണ പ്രധാനമന്ത്രി പദവി കൈ എത്തും ദൂരത്ത് പ്രണബ് മുഖര്‍ജിക്ക്നഷ്ടമായിട്ടുണ്ട്.1984 ൽ ഇന്ദിരാ ഗാന്ധിയുടെ മരണത്തെതുടർന്ന് പ്രധാനമന്ത്രി പദത്തിലേയക്ക് പ്രഥമ പരിഗണനീയൻ പ്രണബ് ആയിരുന്നു. അപ്രതീക്ഷിതമായി രാജീവ് ഗാന്ധിക്ക് നെറുക്ക് വീണു. പിന്നീട് രാജീവുമായി പിണങ്ങി കോൺഗ്രസ് വിട്ട് പുതിയ പാർട്ടി ഉണ്ടാക്കി.കോൺഗ്രസിൽ തിരിച്ചു വന്നെങ്കിലും സോണിയുടെ ഗുഡ് ബുക്കിൽ ഒരിക്കലും കയറിയില്ല.
2004ൽ യുപിഎ അധികാരത്തിൽ വന്നപ്പോൾ പ്രധാനമന്ത്രി ആകാൻ എല്ലാ അർത്ഥത്തിലും പരമയോഗ്യൻ പ്രണബ് മുഖര്‍ജി യായിരുന്നു. പ്രണബിന് പ്രധാനമന്ത്രി പദം നൽകാതിരിക്കാനാണ് അദ്ദേഹത്തെ രാഷ്‌ട്രപതിയാക്കിയത്.പ്രതിഭ പാട്ടീല്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് 2012 ജൂലൈ 25 നാണ് രാഷ്‌ട്രപതി സ്ഥാനത്തെത്തിയത്. വിവാദങ്ങള്‍ ഒഴിവാക്കി പ്രണബ് മുഖര്‍ജി അഞ്ചു വര്‍ഷം പരമോന്നത പദത്തില്‍ ഇരുന്നു. ബിജെപി അധികാരത്തിലെത്തിയപ്പോള്‍ തര്‍ക്കങ്ങള്‍ക്ക് പോയില്ല.
പ്രധാനമന്ത്രി പദം രണ്ടു തവണ നഷ്ടമായപ്പോഴും മര്യാദകള്‍ ലംഘിക്കാതെ ജനസേവനം തുടര്‍ന്ന പ്രണബ്. ഭരണചാതുര്യവും പ്രായോഗിക രാഷ്‌ട്രീയവും സമന്വയിക്കുന്ന ജനാധിപത്യ വിശ്വാസിയാണ്. വിരുദ്ധനിലപാടുള്ളവരോട് ഒരിക്കലും അദ്ദേഹം മുഖം തിരിഞ്ഞു നിന്നില്ല. ബംഗാളിലെ സിപിഎം നേതാക്കളായ ജ്യോതിബസുവുമായും ബുദ്ധദേബ് ഭട്ടാചാര്യയുമായും നല്ല ബന്ധം കാത്തു. കോൺഗ്രസിനകത്തു നിന്ന് ശക്തമായ എതിർത്തുയർന്നിട്ടും ആര്‍എസ്എസ് ആസ്ഥാനത്ത് പോകാന്‍ മടിച്ചില്ല. സ്ഥാപകൻ ഡോ. ഹെഡ്ഗേവാറിന്റെ പ്രതിമയക്ക് മുന്നിൽ ആദരവ് അർപ്പിക്കുകയും ചെയ്തു.
നരേന്ദ്ര മോദി സർക്കാരാണ്പ്രണബ് മുഖർജിക്ക് രാജ്യത്തിൻരെ പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകിയത് എന്നതും അദ്ദേഹത്തിന്റെ ഔന്നിത്യത്തിന് ഉദാഹരണമാണ്
പശ്ചിമ ബംഗാളിലെ മിറാടി എന്ന ചെറിയ ഗ്രാമിത്തില്‍ ജനിച്ച പ്രണബ് മുഖര്‍ജി പ്രണബ് ദാ ആയി ദേശീയ രാഷ്‌ട്രീയത്തിലെ തലയെടുപ്പുള്ള ആളായി മാറിയതിനു തുടക്കം വികെ കൃഷ്ണമേനോന്റെ ഇലക്ഷന്‍ ഏജന്റായിട്ടായിരുന്നു. കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് ഉന്നത ബിരുദങ്ങളുമായി എത്തിയ പ്രണബ് മുഖര്‍ജി യുഡി ക്‌ളര്‍ക്ക്, പത്രപ്രവര്‍ത്തകന്‍, അദ്ധ്യാപകന്‍ തുടങ്ങിയ തുടങ്ങിയ ജോലികൾ വഹിച്ചശേഷമാണ് പൊതുപ്രവർത്തനത്തിനിറങ്ങിയത്
ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തനായി 1969 ല്‍ ആദ്യം രാജ്യസഭയിൽ എത്തി. 1969 മുതല്‍ അഞ്ച് തവണ രാജ്യസഭയിലും 2004 മുതല്‍ രണ്ട് തവണ ലോക്‌സഭയിലും. കാൽ നൂറ്റാണ്ട് കോണ്ഗൺസിന്റെ പ്രവര്‍ത്തക സമിതിയില്‍ . 1973-74ൽ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ വ്യവസായ-ധനകാര്യ സഹമന്ത്രിയായാണ് കേന്ദ്രമന്ത്രിസഭയിലേക്കെത്തിയത്. 1982 ല്‍ ധനകാര്യ മന്ത്രിയായി. 1980 മുതല്‍ 1985 വരെ കോണ്‍ഗ്രസിന്റെ രാജ്യസഭാ കക്ഷി നേതാവുമായി. പ്ലാനിങ് കമ്മിഷന്‍ ഉപാധ്യക്ഷന്‍ (1991-1996), വാണിജ്യ വകുപ്പ് മന്ത്രി (1993-1995), വിദേശകാര്യ മന്ത്രി (1995-1996, 2006-2009), പ്രതിരോധ വകുപ്പ് മന്ത്രി (2004-2006), ധനകാര്യ മന്ത്രി (2009-2012) സ്ഥാനങ്ങള്‍ വഹിച്ചു. 2004 മുതല്‍ 2012 വരെ കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവായിരുന്നു. തുടർന്ന് അഞ്ചു വർഷം രാഷ്‌ട്രത്തിന്റെ ആദ്യ പൗരനായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: