തിരുവനന്തപുരം: ഓണത്തലേന്ന് വെഞ്ഞാറുമൂട്ടില്‍ രണ്ടുപേര്‍ ക്രൂരമായി കൊല്ലപ്പെട്ടപ്പോള്‍ അയവിറക്കപ്പെട്ടത് മുരുക്കുംപുഴയിലെ ഓണക്കാലത്തെ നിഷ്ഠൂര കൊലപാതകം. കേരളത്തെ നടുക്കിയ രക്തരൂക്ഷിത കൂട്ടക്കൊല.1988 ലെ ഓണക്കാലത്തായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ആഗസ്റ്റ് 17 ന്. ചിങ്ങം ഒന്ന്. അത്തം നാളില്‍.
അന്ന് മുരുക്കും പുഴ പ്രദേശത്താകെ മാര്്ക്സിസ്റ്റുകള് ആര്‍എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെ ഏകപക്ഷീയമായ അക്രമം അഴിച്ചുവിട്ടു. പ്രദേശത്ത് സംഘ പ്രവര്‍ത്തനം ശക്തമാകുന്നതിനോടുള്ള എതിര്‍പ്പായിരുന്നു കാരണം. കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രമായ മുരുക്കുംപുഴയിലെ പ്രവര്‍ത്തനം നിര്‍ത്തിയില്ലങ്കില്‍ ആര്‍എസ്എസ്കാരെ ഓണം ഉണ്ണിക്കില്ലന്ന് പ്രാദേശിക നേതാക്കള്‍ പരസ്യമായി പറഞ്ഞിരുന്നു. അത്തം നാളില്‍ അത് പ്രായോഗികമാക്കി.
വേണുഗോപാല്‍, ലാലിക്കുട്ടന്‍, രാജേഷ് എന്നീ മൂന്ന് സ്വയം സേവകരെയാണ് നിഷ്ഠൂരമായി വധിച്ചത്. പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്ന രാജേഷ് മുല്ലശ്ശേരി ശാഖയുടെ മുഖ്യ ശിക്ഷക് ആയിരുന്നു. വേണുഗോപാലും ലാലിക്കുട്ടനും പ്ലംബിംഗ് തൊഴിലാളികളും. പാവപ്പെട്ട കയര്‍ തൊഴിലാളികളുടെ വീട്ടില്നിന്നുള്ളവരാണ് മൂവരും.
മുരുക്കുംപുഴ ക്ഷേത്രത്തിനു നേരെ ബോംബ് എറിഞ്ഞുകൊണ്ടായിരുന്നു അക്രമങ്ങളുടെ തുടക്കം. ബോംബോറില്‍ ഗുരുതരമായി പുക്കേറ്റ ലാലി കുട്ടനെ മാര്‍ക്സിസ്റ്റുകാര്‍ കയറില്‍ കെട്ടി വലിച്ചിഴച്ച സമീപത്തെ കുറ്റിക്കാട്ടിലേയ്ക്ക് കൊണ്ടുപോയി. അവിടെയിട്ട് തലങ്ങും വിലങ്ങും വെട്ടി കൊന്നു. രാജേഷിനേയും വേണുഗോപാലിനേയും തട്ടിക്കൊണ്ടുപോയി. വിജനമായ പ്രദേശത്തുവെച്ച് കുത്തിക്കൊന്നു.മൂന്നുപേരുടേയും മൃതദേഹം പിറ്റേന്നുമാത്രമാണ് കിട്ടിയത്. ലാലിക്കുട്ടന്റെ മൃതദേഹം അംഗഭംഗം വരുത്തിയ നിലയിലായിരുന്നു. വേണുഗോപാലിന്റെ മൃതദേഹം പാടത്തെ ചെളിയില്‍ ചവുട്ടിതാഴ്ത്തിയ നിലയിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: