മുഹമ്മ(ആലപ്പുഴ): കേരളാ യൂണിവേഴ്സിറ്റി മാത്തമാറ്റിക്സ് ബിരുദ പരീക്ഷയില്‍ ഒന്നും, രണ്ടും റാങ്കുകള്‍ നേടിയത് ഇരട്ട സഹോദരിമാര്‍. കേരളാ യൂണിവേഴ്സിറ്റി 2017-2020 വര്‍ഷം നടത്തിയ പരീക്ഷയിലാണ് കാവുങ്കല്‍ സ്വദേശികളായ പ്രവിത പി. പൈ, പ്രമിത പി. പൈ എന്നിവര്‍ റാങ്കുകള്‍ കരസ്ഥമാക്കിയത്. ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജിലെ വിദ്യാര്‍ത്ഥികളായ ഇരുവരും മണ്ണഞ്ചേരി ഇരുപതാം വാര്‍ഡ് കാവുങ്കല്‍ തെക്കേതറമൂടിന് സമീപം ആനക്കാട്ടുമഠത്തില് എല്‍ഐസി ചീഫ് അഡൈ്വസര്‍ പ്രമേഷ് പൈയുടെയും എ.ആര് ശോഭയുടെയും മക്കളാണ്.
എസ്എസ്എല് സി പരീക്ഷയില്‍ 96 ശതമാനം മാര്‍ക്കോടെ മുഹമ്മ കെഇ കാര്‍മ്മല്‍ സെന്‍ട്രല്‍ സ്കൂളില്‍ നിന്നും വിജയിച്ച ഇവര്‍ ആലപ്പുഴ ടിഡി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും നേടിയിരുന്നു. കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സില്‍ ബിരുദാനന്തര ബിരുദം നേടാനാണ് ഇവരുടെ ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: