തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപന ഭീതിയില്‍ സംസ്ഥാനത്ത് അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത വര്‍ഷം ജനുവരിയോടെ തുറക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു വര്‍ഷത്തോളം വിദ്യാലയ അന്തരീക്ഷത്തില്‍ നിന്ന് മാറിനിന്ന കുട്ടികള്‍ തിരിച്ചെത്തുമ്പോള്‍ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ പദ്ധതി ആവിഷ്കരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്തോഷകരമായ ഓണം ഉറപ്പുവരുത്താന്‍ പരമാവധി ശ്രമിച്ചുവെന്നും സാധാരണക്കാര്‍ക്ക് നേരിട്ട് സമാശ്വാസ സഹായം എത്തിക്കും. ഇതോടൊപ്പം നൂറ് ദിന കര്‍മ്മ പദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 250 പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നുണ്ട്. നൂറ് ദിവസത്തിനുള്ളില്‍ ഇതിന്റെ പണികള്‍ ആരംഭിക്കും. 11400 സ്കൂളുകളില്‍ ഹൈ ടെക് ലാബുകള്‍ സജ്ജീകരിക്കും. 10 ഐടിഐകള്‍ക്കും തുടക്കം കുറിക്കും. സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ 150 പുതിയ കോഴ്സുകള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എപിജെ അബ്ദുള്‍ കലാം സര്‍വ്വകലാശാല, മലയാളം സര്‍വ്വകലാശാല എന്നിവയുടെ സ്ഥിരം ക്യാമ്പസിനുള്ള ശിലാസ്ഥാപനം നടത്തും. 32 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി നിര്‍മിക്കുന്ന കെട്ടിട്ടങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹയര്‍സെക്കന്‍ഡറി മേഖലയില്‍ ആയിരം തസ്തികകള്‍ നിര്‍മിക്കും.
സംസ്ഥാനത്ത് ഭക്ഷ്യ കിറ്റ് വിതരണം നാല് മാസം കൂടി തുടരും. റേഷന്‍ കട വഴി ആയിരിക്കും ഭഷ്യ കിറ്റ് വിതരണം. ഈ സര്‍ക്കാര്‍ സാമൂഹ്യ ക്ഷേമ പെന്ഷന് തുക 100 രൂപ വീതം കൂട്ടി. പെന്ഷന് മാസം തോറും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 58 ലക്ഷം പേര്‍ക്ക് പെന്ഷന് വര്‍ധന ചെയ്യും.
ആരോഗ്യ വകുപ്പില്‍ നൂറ് ദിവസത്തിനുള്ളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തും. കൊവിഡ് പരിശോധന പ്രതിദിനം അര ലക്ഷം ആക്കും. 153 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യും. 10 പുതിയ ഡയാലിസിസ് കേന്ദ്രങ്ങള്‍, മൂന്നു കാത്ത് ലാബുകള്‍ എന്നിവയും ആരംഭിക്കും.
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബരോഗ്യകേന്ദ്രങ്ങളാക്കി മാറ്റും. ഇതുവരെ 386 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി. 153 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കൂടി ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തും. ഒമ്പത് സ്കാനിങ് കേന്ദ്രങ്ങള്‍, മൂന്ന് കാത്ത് ലാബുകള്‍, രണ്ട് കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ എന്നിവ അടുത്ത നൂറ് ദിവസത്തില്‍ പൂര്‍ത്തീകരിക്കും.
പിഎസ്സിക്ക് നിയമനം വിട്ട 11 സ്ഥാപനങ്ങളില്‍ സ്പെഷ്യല്‍ റൂള്‍സ് ഉണ്ടാക്കാന്‍ വിദഗ്ദ സമിതി ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 1,41,615 പേര്‍ക്ക് ഈ സര്‍ക്കാര്‍ പിഎസ്സി വഴി നിയമനം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു. 1451 കോടിയുടെ കിഫ്ബി റോഡുകള്‍ തുറക്കും. കുണ്ടന്നൂര്‍ – വൈറ്റില പാലങ്ങള്‍ അടക്കം 11 പാലങ്ങള്‍ ഉദ്ഘാടനം ചെയ്യും. വിഴിഞ്ഞം പദ്ധതിയുടെ പോര്‍ട്ട് ഓഫീസ് കെട്ടിടം ഉദാഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നവംമ്പര്‍ 1 നുള്ളില്‍ 14 ഇനം പച്ചക്കറിക്ക് തറ വില പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൃഷിക്കാര്‍ക്ക് തത്സമയം അക്കൗണ്ടിലേക്ക് പണം നല്‍കും. രണ്ടാം കുട്ടനാട് പാക്കേജ് തുടങ്ങും. 13 വാട്ടര്‍ ഷെഡ് പദ്ധതികള്‍. 69 തീര ദേശ റോഡ് ഉത്ഘാടനം ചെയ്യും. ഒന്നരലക്ഷം കുടിവെള്ള കണക്ഷന് നല്‍കും. ശബരിമലയില്‍ 28 കോടിയുടെ മൂന്ന് പദ്ധതികള്‍. 1000 ജനകീയ ഹോട്ടലുകള്‍ പദ്ധതി കുടുംബശ്രീ പൂര്‍ത്തീകരിക്കും. നൂറ് ദിവസത്തിനുള്ളില്‍ 25000 വീടുകള്‍ കൂടി ലൈഫ് വഴി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: