കല്‍പ്പറ്റ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി മാനന്തവാടിയില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. പി.പരമേശ്വരനെ രക്ഷാധികാരിയായും മഹേഷ് സൂര്യയെ ആഘോഷ പ്രമുഖായും തിരഞ്ഞെടുത്തു.
കൃഷ്ണഭക്തിഗാനാലാപനം, ചിത്രരചന, പുരാണ പ്രശ്നോത്തരി, ജ്ഞാനപ്പാന പാരായണം, ഭഗവത്ഗീത പാരായണം, കഥ പറയല്‍, കൃഷ്ണ ഗോപികാ ദര്‍ശനം, അമ്പാടി ദര്‍ശനം തുടങ്ങി വിവിധ ഇനങ്ങളില്‍ ഓണ്‍ലൈന്‍ മത്സരങ്ങള്‍ രണ്ടാം തിയതി മുതല്‍ ആരംഭിക്കും. 10ന് ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ മത്സരഫലങ്ങള്‍ പ്രഖ്യാപിക്കും.
ഓണ്‍ലൈന്‍ മത്സര ഇനങ്ങള്‍. ഗീതാ പാരായണം എല്‍പി വിഭാഗം. അധ്യായം 12 ഭക്തിയോഗം 13,14,15,16 ശ്ലോകങ്ങള്‍. യുപി വിഭാഗം ഭക്തിയോഗം; 9 മുതല്‍ 19 വരെ ശ്ലോകങ്ങള്‍ എച്ച്എസ് വിഭാഗം ഭക്തിയോഗം; ശ്ലോകം 5 മുതല്‍ 20 വരെ. പൊതു വിഭാഗം അദ്ധ്യായം 12 ഭക്തിയോഗം മുഴുവന്‍ ശ്ലോകങ്ങളും 4 മിനിറ്റ് വീഡിയോ 9072161449 ലേക്ക് അയക്കുക. ജ്ഞാനപ്പാന പാരായണം. എല്‍പി, യുപി, എച്ച്എസ്, പൊതു വിഭാഗം ഭാരതമഹിമ തുടങ്ങി എന്തിന്റെ കുറവ് വരെ ചൊല്ലി 4 മിനുട്ട് വിഡിയോ 9961791737 ലേക്ക് അയക്കുക.
ചിത്രരചന എല്‍പി, യുപി, എച്ച്എസ്, വിഭാഗം ചിത്രം രചിച്ച് 9562999 888 ലേക്ക് ഫോട്ടോ അയക്കുക. കൃഷ്ണഭക്തി ഗീതാലാപനം 9947494952 എല്‍പി, യുപി, എച്ച്എസ്, പൊതു വിഭാഗം കൃഷ്ണ ഭക്തിഗീതം ആലപിച്ച് 4 മിനുട്ട് വീഡിയോ അയക്കുക. പുരാണ പ്രശ്നോത്തരി എല്‍പി, യുപി, എച്ച്എസ്, വിദ്യാര്‍ത്ഥികള്‍ 7012734067 ല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. പ്രശ്നോത്തരി 9ന് രാത്രി 8 മണിക്ക് നടക്കും. കഥാകഥനം 5 വയസുവരെയുള്ള വര്‍ക്കും 10 വയസു വരെയുള്ളവര്‍ക്കുമായി 2 ഗ്രൂപ്പുകള്‍ ഉണ്ടാകും.
കണ്ണന്റെ ബാലലീലകള്‍ ആധാരമാക്കി കൊച്ചു കഥകള്‍ പറഞ്ഞ് പരമാവധി 5 മിനുട്ട് വീഡിയോ 7012969138 ലേക്ക് അയക്കുക. കൃഷ്ണ ഗോപികാ ദര്‍ശനം, അമ്പാടിദര്ശനം ഫോട്ടോഗ്രഫി മത്സരം; 5 വയസുവരെയുള്ളവര്‍ക്കും 10 വയസ്സു വരെയുള്ളവര്‍ക്കുമായി രണ്ട് ഗ്രൂപ്പുകള്‍. ഉണ്ണിക്കണ്ണന്മാരുടെ, ഗോപികമാരുടെ വേഷം ധരിപ്പിച്ച് ഫോട്ടോ അയക്കുക. വീട് അമ്പാടിയായി ഒരുക്കി വേഷധാരികള്‍ കുടുംബാംഗങ്ങളൊപ്പമുള്ള ഫോട്ടോ അയക്കുക. 98479 24411 ലേക്ക് ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ വൈകുന്നേരം 6 മണിയ്ക്കുള്ളില്‍ അയക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: