കണ്ണൂര്‍: കോണ്‍ഗ്രസ്സിലെ സമീപകാല പ്രതിസന്ധികളില്‍ പരിതാപം പ്രകടിപ്പിച്ചുകൊണ്ട് സിപിഎം നേതാവ് പി. ജയരാജന്റെ ലേഖനം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ പരാജയത്തില്‍ പരിതപിച്ചുകൊണ്ടും കോണ്‍ഗ്രസ്സിന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ ഉപദേശിച്ചുകൊണ്ടുമാണ് ഒരു പത്രത്തില്‍ ജയരാജന് ലേഖനമെഴുതിയത്. അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പില്‍ താനുള്‍പ്പെടെയുള്ള സിപിഎം സ്ഥാനാര്‍ഥികള്‍ ഏറ്റുവാങ്ങിയ ദയനീയ പരാജയത്തെക്കുറിച്ചോ സിപിഎം എന്ന പ്രസ്ഥാനം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പിന്നാമ്പുറത്തേക്ക് പോയതിനെക്കുറിച്ചോ ലേഖനത്തില്‍ ഒന്നും പറയുന്നില്ല.
നേതൃമാറ്റം ആവശ്യപ്പെട്ട് അഖിലേന്ത്യാ നേതാക്കള്‍ കത്തയച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കോണ്‍ഗ്രസ്സിന് പരിഹാര നിര്‍ദേശങ്ങളും ലേഖനത്തില്‍ നിരത്തുന്നുണ്ട് സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ട ജയരാജന് ഇപ്പോള്‍ സംഘടനാ ചുമതലകളൊന്നുമില്ല. ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ പരാജയത്തില്‍ പരിതപിച്ചുകൊണ്ട് ഒരു ലേഖനം, അതും ഒരു മതവര്‍ഗീയ സംഘടനയുടെ മുഖപത്രത്തിലെഴുതിയത് സിപിഎം നേതൃത്വവുമായുള്ള ജയരാജന്റെ അകല്‍ച്ച വര്‍ധിച്ചുവെന്നാണ് വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസ്സിന് ഇന്നത്തെ തകര്‍ച്ചയില്‍ നിന്ന് കരകയറണമെങ്കില്‍ ഇന്ത്യ നേരിടുന്ന സുപ്രധാന പ്രശ്നങ്ങളില്‍ ഉറച്ച നിലപാടാണ് ആവശ്യം. ഓരോന്നിലും ശരിയായ നിലപാടെടുത്ത് അനുയായികളെ അണിനിരത്തണം. അല്ലാത്ത പക്ഷം കോണ്‍ഗ്രസ്സ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ബിജെപിയിലേക്കുള്ള കൂട്ടപ്പലായനം തുടരും എന്നൊക്കെയാണ് ജയരാജന് നല്കുന്ന ഉപദേശങ്ങള്‍. കോണ്‍ഗ്രസ് നേതൃത്വത്തിന് ഉപദേശം നല്കുന്നതോടപ്പം മതഭീകരവാദ സംഘടനകളെ സന്തോഷിപ്പിക്കുന്നതിന് ആര്‍എസ്എസിനെയും ബിജെപിയെയും കണക്കറ്റ് വിമര്‍ശിക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: