തിരുവനന്തപുരം: മാധ്യമ ഉപദേശകന് ജോണ്‍ ബ്രിട്ടാസിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമ ഉപദേഷ്ടാവ് സ്ഥിരമായി തന്റെ ഓഫീസിലുള്ള ആളല്ല. ആവശ്യം വന്നാല്‍ ഉപദേശം തേടാന്‍ വേണ്ടി മാത്രമാണ് അദ്ദേഹത്തെ സമീപിക്കുന്നത്. സര്‍ക്കാര്‍ ഫയലുകള്‍ ഉപദേഷ്ടാവ് കാണാറില്ല. സര്‍ക്കാരിന്റെ രഹസ്യങ്ങള്‍ അറിയുന്ന ആളല്ല മാധ്യമ ഉപദേഷ്ടാവ്. ലൈഫ് മിഷന് പദ്ധതിയില്‍ നാലര കോടിയുടെ അഴിമതിയുണ്ടെന്ന വാര്‍ത്ത ജോണ്‍ ബ്രിട്ടാസ് പുറത്തുവിട്ടത് സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഉപദേഷ്ടാവ് അദ്ദേഹത്തിന് കിട്ടിയ വിവരങ്ങളാണ് പറഞ്ഞത്. ഉപദേഷ്ടാവ് പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി ജനം ടിവിയെ തള്ളിപ്പറയുന്നത് ശരിയോയെന്ന് മുഖ്യമന്ത്രി ചോദിച്ച പത്രസമ്മേളനത്തില്‍ തന്നെയാണ് സിപിഎം ചാനല്‍ മേധാവിയായ സ്വന്തം ഉപദേഷ്ടാവിനെ അദ്ദേഹം തള്ളിപ്പറഞ്ഞത്. മുഖ്യമന്ത്രിയുടേത് മുന്‍കൂര്‍ ജാമ്യമാണെന്നും സൂചനയുണ്ട്. കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് ബ്രിട്ടാസിനു നേരെയും ആരോപണമയര്ന്നിട്ടുണ്ട്.
കൈരളി ടിവി മേധാവി ജോണ്‍ ബ്രിട്ടാസ് ആണ് സ്വപ്ന വാങ്ങിയ കമ്മീഷന്റെ കണക്ക് കൃത്യമായി വെളിപ്പെടുത്തിയത്. അത് തനിക്ക് നേരത്തെ അറിയാമായിരുന്നെന്ന് ധനമന്ത്രി തോമസ് ഐസക്ക് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. തട്ടിപ്പിന്റെ യഥാര്‍ത്ഥ വിശദാംശങ്ങള്‍ ഇവര്‍ക്ക് അറിയാമായിരുന്നെന്ന് ഇതോടെ വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: