ഇരിട്ടി: ഇരിട്ടി താലൂക്ക് ആസ്പത്രിൽ കോവിഡ് സ്രവ പരിശോധനയ്‌ക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറത്തി. മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം വഴിയുള്ള കോവിഡ് ബാധ രൂക്ഷമായതിനെ തുടർന്നാണ് സ്രവ പരിശോധനയ്‌ക്കും ആസ്പത്രിയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചത്.
പ്രാഥമിക സമ്പർക്കത്തിൽപ്പെട്ട ആളുകൾ അവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്ത് ഇരിട്ടി താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് ടെസ്റ്റ് ചെയ്യാനുള്ള സമയം മുൻകൂട്ടി വാങ്ങിയതിന് ശേഷം മാത്രം ടെസ്റ്റിങ് സെന്ററിലേക്ക് എത്താവൂ. മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ വരുന്ന ആളുകളെ ടെസ്റ്റ് ചെയ്യുന്നതല്ല. ആന്റിജൻ ടെസ്റ്റ് ചെയ്യേണ്ടവർ അതാത് സ്ഥാപനമേധാവികൾ (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, വില്ലേജ് ഓഫീസ്, ആശുപത്രികൾ, പോലീസ്,എക്‌സൈസ് തുടങ്ങിയ പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന സ്ഥാപനങ്ങൾ) മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഇതര സംസ്ഥാനങ്ങളിൽ നിന്നോ വിദേശത്ത് നിന്നോ വന്ന ആളുകൾ താഴെ പറയുന്ന ഇ മെയിൽ ഐ.ഡിയിൽ വിശദവിവരങ്ങൾ അയച്ച് മുൻകൂട്ടി സമയം വാങ്ങിയതിന് ശേഷം മാത്രം ടെസ്റ്റിങ് സെന്ററിൽ എത്താവു. ഗർഭിണികൾ , ഓപ്പറേഷൻ, മറ്റ് ചികിത്സാവശ്യങ്ങൾ തുടങ്ങിയവക്ക്ആർ.ടി പി.സി.ആർ, ആന്റിജൻ ടെസ്റ്റ് ചെയ്യേണ്ടവർ ഡോക്ടർമാരുടെ കുറിപ്പടി കൂടി അയക്കേണ്ടതാണ്. രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ തീയ്യതി, സമയം എന്നിവ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണം.
ക്വാറന്റൈനിൽ നിൽക്കുന്ന ആളുകൾ സ്വന്തം വാഹനത്തിലോ ആംബുലൻസിലോ മാത്രം ആശുപത്രിയിൽ വരാവു. ടെസ്റ്റ് ചെയ്യാൻ വരുന്നവർ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരാണെങ്കിൽ ഒരുകാരണവശാലും വഴിയിലിറങ്ങുകയോ മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടാവാനോ പാടില്ല.ആശുപത്രിയിൽ എത്തിയാൽ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് (ബന്ധപ്പെടേണ്ട നമ്പർ 8592087575, 9526953634, 9447251101, 9400277101) അവരുടെ നിർദ്ദേശപ്രകാരം മാത്രം വാഹനത്തിൽ നിന്ന് ഇറങ്ങി ടെസ്റ്റിങ് സെന്ററിലേക്ക് പോകാവു. ടെസ്റ്റ് ചെയ്യേണ്ട ആളുകൾ പേര്, വയസ്സ്, മേൽ വിലാസം, ഫോൺ നമ്പർ, പഞ്ചായത്ത് എന്നിവ വ്യക്തമായി രേഖപ്പെടുത്തണം.
ഇതര സംസ്ഥാനതത് നിന്ന് വന്നവരും വിദേശത്ത് നിന്ന് വന്നവരും പ്രാഥമിക സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരും 7 ദിവസം മുതൽ 14 ദിവസം വരെയുള്ള ദിവസങ്ങൾക്കുള്ളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
ടെസ്റ്റ് ചെയ്യാൻ വരുന്ന ക്വാറന്റൈനിൽ കഴിയുന്ന ആളുകൾ അതാത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം. രോഗ ലക്ഷണം ഉള്ളവരെ താലൂക്ക് ആശുപത്രിയിൽ നിന്നും ടെസ്റ്റ് ചെയ്യുന്നതല്ല.രജിസ്റ്റർ ചെയ്യേണ്ട ഇ മെയിൽ ഐ.ഡി [email protected].രജിസ്റ്റർ ചെയ്യേണ്ട വാട്‌സ്ആപ്പ് നമ്പർ – 9744644170
മെയിൽ/വാട്‌സ്ആപ്പ് അയക്കാൻ സൗകര്യമില്ലാത്തവർ 9447251101, 9400277101 എന്ന ഫോൺ നമ്പറിൽ ടെക്സ്റ്റ് മെസേജ് അയച്ചാൽ മതിയാകും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: