ചെന്നൈ: ലോക റാപ്പിഡ് ചാമ്പ്യന്‍ കൊണേരു ഹംപിയുടെ മികവില്‍ ഇന്ത്യ ഫിഡേ ഓണ്‍ലൈന്‍ ചെസ് ഒളിമ്പ്യാഡിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ ഇന്ത്യ പോളണ്ടിനെയാണ് മറികടന്നത്. നിര്‍ണായകമായ ടൈബ്രേക്കറില്‍ പോളീഷ് ഗ്രാന്‍ഡ മാസ്റ്റര്‍ മോണിക്ക സോക്കോയെ തോല്‍പ്പിച്ചാണ് ഹംപി ഇന്ത്യയയെ ഫൈനലില്‍ എത്തിച്ചത്.
സെമിഫൈനലില്‍ ഓരോ റൗണ്ടുകളില്‍ വിജയിച്ച് ഇന്ത്യയും പോളണ്ടും ഒപ്പത്തിനൊപ്പം നിന്നു. തുടര്‍ന്നാണ് ടൈബ്രേ്ക്കര് വേണ്ടി വന്നത്. കറുത്ത കരുക്കള്‍ കൊണ്ട് കളിച്ച ഹംപി ആവേശകരമായ പോരാട്ടത്തില്‍ മോണിക്കയെ പരാജയപ്പെടുത്തി.
സെമിഫൈനലിലെ ആദ്യ റൗണ്ടില്‍ ഇന്ത്യ 2-4 ന് പോളണ്ടിനോട് തോറ്റു. രണ്ടാം റൗണ്ടില്‍ ശക്തമായി തിരിച്ചുവന്ന ഇന്ത്യ 4.5-1.5 എന്ന സ്കോറിന് പോളണ്ടിനെ കീഴടക്കി. റഷ്യയും അമേരിക്കയും തമ്മിലുള്ള സെമിഫൈനലിലെ വിജയികളെയാണ് ഇന്ത്യ ഫൈനലില്‍ നേരിടുക. ഇന്നാണ് ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: