തിരുവനന്തപുരം: ആര്.എസ്. എസ് അനുകൂല പരിസ്ഥിതി സംഘടനയായ പര്യാവരണ്‍ സംരക്ഷണും ഇനിഷ്യേറ്റീവ് ഫോര്‍ മോറല്‍ ആന്‍ഡ് കള്‍ച്ചറല്‍ ട്രെയിനിംഗ് ഫൗണ്ടേഷനും ചേര്‍ന്ന് രാജ്യത്താകെ ഇന്ന് പ്രകൃതി വന്ദന്‍ പരിപാടി നടത്തും. യുവതലമുറയുടെ ഇടയില്‍ പ്രകൃതിയോടുള്ള ആദരവും ബഹുമാനവും ഊട്ടിയുറപ്പിക്കാനുള്ള സന്ദേശം പകരുക എന്ന ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത് .
കേരളത്തില്‍ 200 കേന്ദ്രങ്ങളിലാണ് പരിപാടി നടക്കുക.ഞായറാഴ്ച രാവിലെ 10 മുതല്‍ 11 വരെ നടക്കുന്ന പരിപാടിയില്‍ പരിസ്ഥിതി വന ജീവജാലങ്ങളെ വന്ദിക്കും. ആര്.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഓണ്‍ലൈനില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ജന്മഭൂമി ഓണ്‍ലൈനില്‍ തത്സമയം കേഴ്ക്കാം. കുടുംബങ്ങള്‍ക്ക് വീട്ടിലോ പൂന്തോട്ടത്തിലോ പൊതു ഉദ്യാനങ്ങളിലോ സാമൂഹിക അകലം പാലിച്ച് പ്രകൃതി വന്ദനം നടത്താം. വൃക്ഷം, ആന, പശു, തുളസി, മാതൃഭൂമി, ജലാശയം എന്നിവയിലേതെങ്കിലും ഒന്നിനെയോ അതിലധികമോ ആയ പ്രതീകങ്ങളെ ആരതി ഉഴിഞ്ഞാണ് വന്ദിക്കുക. തിരുവനന്തപുരത്ത് കൈതമുക്ക് അനന്തപുരം ബാങ്ക് ഓഡിറ്റോറിയത്തിലും പരിപാടി നടക്കുമെന്ന് സംസ്ഥാന കണ്‍വീനര്‍ രഞ്ജിത് കാര്ത്തികേയന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: