അബുദാബി: യുഎഇയില്‍ ശനിയാഴ്ച 427 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 69,328 ആയി. 341 പേര്‍ കൂടി രോഗമുക്തി നേടിയത്. ആകെ രോഗം ഭേദമായവരുടെ എണ്ണം 60,202 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ആകെ മരണസംഖ്യ 379 ആണ്. നിലവില്‍ 8,747 പേരാണ് ചികിത്സയിലുള്ളത്. 88,803 പുതിയ കോവിഡ് പരിശോധനകള്‍ കൂടി നടത്തിയതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം കുവൈത്തില്‍ 646 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 84224 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ശനിയാഴ്ച 673 പേര്‍ ഉള്‍പ്പെടെ 75,993 പേര്‍ രോഗമുക്തി നേടി. മൂന്നുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 528 ആയി. ബാക്കി 7703 പേരാണ് ചികിത്സയിലുള്ളത്. 92 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
3718 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. അഹ്മദി ഹെല്‍ത് ഡിസ്ട്രിക്ടില്‍ 175 പേര്‍, ജഹ്റ ഹെല്‍ത് ഡിസ്ട്രിക്ടില്‍ 126 പേര്‍, ഫര്‍വാനിയ ഹെല്‍ത് ഡിസ്ട്രിക്ടില്‍ 123 പേര്‍, ഹവല്ലി ഹെല്‍ത് ഡിസ്ട്രിക്ടില്‍ 117 പേര്‍, കാപിറ്റല്‍ ഹെല്‍ത് ഡിസ്ട്രിക്ടില്‍ 105 പേര്‍ എന്നിങ്ങനെയാണ് പുതുതായി കോവിഡ് ബാധിതരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: