- 1995 ആഗസ്റ്റ് 10: പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിനു കണ്‍സള്‍ട്ടന്റായി വൈദ്യുതി ബോര്‍ഡ് കാനഡയിലെ എസ്എന്‍സി ലാവ്ലിനുമായി ധാരണാപത്രം ഒപ്പിട്ടു.
- 1996 ഫെബ്രുവരി 24: ലാവ്ലിനുമായുള്ള ധാരണാപത്രം കണ്‍സള്‍ട്ടന്‍സി കരാറാക്കി മാറ്റി.
- 1996 ഒക്ടോബര്‍ 15: വൈദ്യുതിമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നതതലസംഘം കാനഡയില്‍ ലാവ്ലിനുമായി ചര്‍ച്ച നടത്തുന്നു. മലബാര്‍ കാന്‍സര്‍ സെന്ററിനു കൂടി സഹായം ആവശ്യപ്പെട്ടു. കണ്‍സള്‍ട്ടന്‍സി കരാര്‍, ഉപകരണങ്ങള്‍ വാങ്ങാനുള്ള സപ്ലൈ കരാറാക്കി. 20.31 കോടിയുടെ കണ്‍സള്‍ട്ടന്‍സി ഫീസിനു പുറമെ 149.15 കോടിയുടെ ഉപകരണം വാങ്ങാനും ധാരണയോടെ 1997ല്‍ അന്തിമ കരാര്‍. കുറഞ്ഞ ചെലവില്‍ പദ്ധതികള്‍ നവീകരിക്കാമെന്ന പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന്റെ ശുപാര്‍ശ തള്ളി.
- 1997 ഫെബ്രുവരി 10: മൂന്നു പദ്ധതികള്‍ക്കായി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി ലാവ്ലിന് കമ്പനിയും സംസ്ഥാന വൈദ്യുതി ബോര്‍ഡും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. മലബാര്‍ കാന്‍സര്‍ സെന്ററിനു 98.30 കോടി രൂപ സഹായ വാഗ്ദാനവും ലാവ്ലിന് നടത്തി.
- 1997 ജനുവരി 25: 130 കോടിയുടെ വിദേശധനസഹായത്തോടെ ലാവ്ലിനുമായുള്ള അന്തിമ കരാറിനു വൈദ്യുതി ബോര്‍ഡിന്റെ അംഗീകാരം.
- 1998 മാര്‍ച്ച് മൂന്ന്: മന്ത്രിസഭായോഗം കരാര്‍ അംഗീകരിച്ചു.
- 2005 ജൂലൈ 13: നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള ലാവ്ലിന് കരാറിലെ അനാവശ്യ തിടുക്കവും ഒത്തുകളിയും മൂലം സര്‍ക്കാരിനു വന്‍നഷ്ടമുണ്ടായതായി സിഎജി റിപ്പോര്‍ട്ട്.
- 2006 ജനുവരി 20: ലാവ്ലിന് ഇടപാടില്‍ ക്രമക്കേടു നടന്നെന്നും വിശദമായ അന്വേഷണം നടത്തണമെന്നും കോട്ടയം വിജിലന്‍സ് എസ്പി എ.ആര്. പ്രതാപന്റെ റിപ്പോര്‍ട്ട്.
- 2006 ഫെബ്രുവരി ആറ്: ലാവ്ലിന് ഇടപാടിനെക്കുറിച്ചുള്ള എജിയുടെ കണ്ടെത്തല്‍ അടങ്ങുന്ന സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിനു സ്പീക്കര്‍ക്കു ലഭിച്ചു.
- 2006 ഫെബ്രുവരി എട്ട്: സിബിഐ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍.
- 2006 ഫെബ്രുവരി 13: ലാവ്ലിന് വൈസ് പ്രസിഡന്റും വൈദ്യുതി ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ഒന്‍പതു പേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ശുപാര്‍ശ.
- 2006 ഫെബ്രുവരി 14: മലബാര്‍ കാന്‍സര്‍ ആശുപത്രിക്കു 98 കോടി രൂപയുടെ ഗ്രാന്റിനായി ധാരണാപത്രം ഒപ്പിട്ടശേഷം സര്‍ക്കാര്‍ കരാര്‍ ഒപ്പിടാത്തതു ഗുരുതര വീഴ്ചയാണെന്നു വിജിലന്‍സ് കണ്ടെത്തി.
- 2006 ഫെബ്രുവരി 28: കെഎസ്ഇബിയുടെ മൂന്നു മുന്ചെയര്മാന്മാരും കനേഡിയന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റും ഉള്‍പ്പെടെ എട്ടുപേരെ പ്രതി ചേര്‍ത്തു വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു.
- 2006 മാര്‍ച്ച് ഒന്ന്: ലാവ്ലിന് അന്വേഷണം സിബിഐക്കു വിടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
- 2006 മാര്‍ച്ച 10: മുന്‍ വൈദ്യുതി മന്ത്രി പിണറായി വിജയനുമായി ബന്ധപ്പെടുന്ന സുപ്രധാന ഫയല്‍ അപ്രത്യക്ഷമായതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം.
- 2006 ജൂലൈ 14: ലാവ്ലിന് കേസില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നു സിബിഐയുടെ പ്രാഥമിക പഠനം.
- 2006 നവംബര്‍ 16: അന്വേഷണം ഏറ്റെടുക്കാനാവില്ലെന്നു സിബിഐ ഹൈക്കോടതിയില്‍.
- 2006 ഡിസംബര്‍ നാല്: സിബിഐ അന്വേഷണം വേണ്ടെന്നു മന്ത്രിസഭായോഗം തീരുമാനിച്ചു.
- 2007 ജനുവരി മൂന്ന്: കരാറുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സര്‍ക്കാര്‍ ഹാജരാക്കണമെന്നും ഹൈക്കോടതി.
- 2007 ജനുവരി 16: ലാവ്ലിന് കേസ് സിബിഐ ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
- 2008 സെപ്തംബര്‍ 18: സിബിഐ നടത്തിയ അന്വേഷണത്തില്‍ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി.
- 2008 സെപ്തംബര്‍ 22: കേസന്വേഷണ ഡയറി സിബിഐ ഹൈക്കോടതിക്കു കൈമാറി.
- 2008 സെപ്തംബര്‍ 23: കേസന്വേഷണം നാലു മാസത്തിനകം പൂര്‍ത്തിയാക്കി, അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
- 2009 ജനുവരി 23: മുന്‍ വൈദ്യുതി മന്ത്രി പിണറായി വിജയനെ ഉള്‍പ്പെടുത്തി ലാവ്ലിന് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. പിണറായി വിജയനും വൈദ്യുതി ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നു കാനഡയിലെ എസ്എന്‍സി ലാവ്ലിന് കമ്പനിയുമായി കുറ്റകരമായ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടുവെന്നു സിബിഐ. കമ്പനിക്കു കരാര്‍ നല്കാന് ഇവര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു. കരാറിലെ പഴുതുകള്‍ മൂലം തലശേരിയിലെ മലബാര്‍ കാന്‍സര്‍ സൊസൈറ്റിക്കു ലാവ്ലിന് കമ്പനി വാഗ്ദാനം ചെയ്ത സാമ്പത്തികസഹായം നഷ്ടമായി.
- 2009 ജനുവരി 23: പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്കി.
- 2009 ജൂണ്‍ 11: സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പിണറായി വിജയന് ഏഴാം പ്രതി. നേരത്തേ ഒന്‍പതാം പ്രതിയായിരുന്നു വിജയന്.
- വൈദ്യുതിവകുപ്പു മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്, മുന്‍ അക്കൗണ്ട്സ് മെമ്പര്‍ കെ.ജി. രാജശേഖരന് നായര്‍, മുന്‍ ബോര്‍ഡ് ചെയര്മാന് ആര്. ശിവദാസന്‍, ജനറേഷന് വിഭാഗം മുന്‍ ചീഫ് എഞ്ചിനീയര്‍ എം. കസ്തൂരിരംഗ അയ്യര്‍, മുന്‍ ബോര്‍ഡ് ചെയര്മാന് പി.എ. സിദ്ധാര്‍ഥ മേനോന്,
- എസ്എന്‍സി ലാവ്ലിന് സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോഡ് ട്രെന്‍ഡല്‍, മുന്‍മന്ത്രി പിണറായി വിജയന്, ഊര്‍ജവകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ്, എസ്എന്‍സി ലാവ്ലിന് കമ്പനി എന്നിവരാണു ഒന്നു മുതല്‍ ഒന്‍പതു വരെ പ്രതികള്‍.
- 2009 ആഗസ്റ്റ് 10: തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്കിയ ഗവര്‍ണര്‍ ആര്.എസ്. ഗവായിയുടെ നടപടിക്കെതിരെ പിണറായി വിജയന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.
- 2013 നവംബര്‍ അഞ്ച്: പിണറായി വിജയനെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. പിണറായി അടക്കമുള്ളവര്‍ നല്കിയ വിടുതല്‍ ഹര്‍ജി അംഗീകരിച്ച കോടതി, മറ്റ് ആറു പ്രതികളെയും കേസില്‍ നിന്ന് ഒഴിവാക്കി.
- 2014 ഫെബ്രുവരി 18: പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെ നവീകരണത്തിനു ലാവ്ലിന് കമ്പനിക്കു കൂടിയ നിരക്കില്‍ കരാര്‍ നല്കിയതു വഴി സര്‍ക്കാരിന് 266.25 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
- 2017 മാര്‍ച്ച് 27: ലാവ്ലിന് ഇടപാടിന്റെ പല ഘട്ടങ്ങളിലും ഗൂഢാലോചന നടന്നതിനു തെളിവുണ്ടെന്നു സിബിഐ ഹൈക്കോടതിയില്‍.
- 2017 ആഗസ്റ്റ് 23: മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു.
- 2017 ഡിസംബര്‍ 19: മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: