സ്റ്റോക്ഹോം: നിരീശ്വരവാദികള്‍ ഖുറാന് കത്തിച്ചെന്ന് അരോപിച്ച് സ്വീഡനില്‍ കലാപം അഴിച്ചുവിട്ട് മതതീവ്രവാദികള്‍. തെക്കന്‍ സ്വീഡിഷ് പട്ടണമായ മാല്‍മോയിലാണ് സംഭവം. നിരീശ്വരവാദികള്‍ ഇസ്ലാം വിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണെന്നും ഇവര്‍ ഖുറാന് കത്തിച്ചുവെന്നുമാണ് കലാപകാരികള്‍ ആരോപിച്ചത്.
സംഘടിച്ചെത്തിയ മതതീവ്രവാദികള്‍ പൊതുനിരത്ത് കൈയേറുകയും യാത്രക്കാരെ ആക്രമിക്കുകയുമായിരുന്നു. ഇതോടെ സംഭവത്തില്‍ പോലീസ് ഇടപെട്ടു. തുടര്‍ന്ന് മതതീവ്രവാദികള്‍ സംഘടിച്ച് പോലീസിനുനേരെ ആക്രമണം അഴിച്ചുവിട്ടു. കല്ലെറിയുകയും തീപന്തങ്ങള്‍ കൊണ്ട് അടിക്കുകയും ചെയ്തു.തുടര്‍ന്ന് കലാപകാരികളെ തടയാന്‍ പോലീസ് ബലപ്രയോഗത്തിലേക്ക് കടന്നതോടെ ഇവര്‍ വീടുകള്‍ക്കും നിരത്തില്‍ കിടന്ന വാഹനങ്ങള്ക്കുംതീയിടുകയായിരുന്നു.
നിരീശ്വരവാദികള്‍ മാല്മോയില് ഖുറാന്റെ ഒരു പതിപ്പ് കത്തിച്ചതായി പ്രതിഷേധക്കാര്‍ ആരോപിച്ചു. മാല്മോയില് നിരവധി ഇസ്ലാം വിരുദ്ധ പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടെന്നും, ഖുറാന്റെ ഒരു കോപ്പി മൂന്ന് പേര് ചേര്‍ന്ന് പബ്ലിക് സ്ക്വയറില്‍ വച്ച് ചവിട്ടിയതായും കലാപകാരികള്‍ ആരോപിച്ചു. സംഘര്‍ഷാവസ്ഥ പൂര്‍ണമായും നിയന്ത്രണത്തിലായിട്ടില്ലെന്നും ഇതിനായി ശ്രമിക്കുകയാണെന്നും പോലീസ് പറയുന്നു. കലാപകാരികള്‍ വ്യാപക നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: