അനില്‍ നമ്പ്യാരെ പഴിചാരി ദേശീയതയുടെ കേരളത്തിലെ മുഖമുദ്രയായ ജനം ടിവിയെ പരോക്ഷമായി തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ മാത്രമാണ് അനില്‍ നമ്പ്യാര്‍. അല്ലാതെ, സംഘപരിവാര്‍ സംഘടനകളില്‍ ഒന്നും അംഗമായിട്ടുള്ള ആളല്ല. എന്നിരുന്നാലും ഇദേഹത്തെ ബിജെപി, സംഘപരിവാര്‍ നേതാവാക്കാനാണ് സിപിഎമ്മും ചില ചാനലുകളും ശ്രമിക്കുന്നത്.
സിപിഎമ്മിന്റെ അധീനതയിലുള്ള കൈരളി ചാനലിന് കേരളത്തില്‍ ഇതുവരെ ഒരു ചലനവും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍, 2015ല്‍ ദേശീയവാദികളുടെ ശബ്ദമായി മിഴിതുറന്ന ജനത്തിന് വളരെ വേഗം കേരളത്തിന്റെ ജനഹൃദയത്തില്‍ ഇടംപിടിക്കാന്‍ സാധിച്ചു. ഇത് തെല്ലൊന്നുമല്ല, മുന്നിരചാനലുകളെ അസ്വസ്ഥപ്പെടുത്തുന്നത്. ജനം ഉയര്‍ന്നുവരുന്നത് ഇവര്‍ക്ക് എല്ലാം വെല്ലുവിളിയായിട്ടാണ്. കേരളത്തിന്റെ മുന്നിരചാനലായ ഏഷ്യാനെറ്റിനെ വരെ വെല്ലുവിളിക്കാന്‍ ജനം ടിവിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതോടെയാണ് മനോരമ, മാതൃഭൂമി ന്യൂസ്, 24 ന്യൂസ് എന്നീ ചാനലുകള്‍ ജനത്തിനെതിരെ പല പ്രചാരവേലകളുമായി രംഗത്തിറങ്ങിയത്.
ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് അനില്‍ നമ്പ്യാര്‍ വിഷയം, ജനം ടിവിയുടെ ന്യൂസിന്റെ തലവന്‍ പോലും അല്ലാത്ത അനിലിനെ ചാനല്‍ മേധാവിയാക്കിയാണ് ഇവര്‍ അവതരിപ്പിക്കുന്നത്. എന്നാല്‍, ടിവിയിലെ മുന്നൂറോളം ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ് അനില്‍ നമ്പ്യാരെന്ന് ചാനല്‍ എംഡി പി. വിശ്വരൂപന് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം മറച്ചുവെച്ചു കൊണ്ടുള്ള പ്രചാരവേലയാണ് ഇപ്പോള്‍ നടക്കുന്നത്.
അനില്‍ നമ്പ്യാര്‍ ബിജെപിയില്‍ പ്രാഥമിക അംഗത്വം പോലും ഇല്ലാത്ത ആളാണ്. ബിജെപിയുടെ അംഗത്വ രജിസ്ട്രര്‍ പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യമാകും. രണ്ടാമത്തെ കാര്യം പത്രപ്രവര്ത്തകന് എന്ന നിലയിലും വ്യക്തിപരമായും അനിലിന് ബിജെപി നേതാക്കളേക്കാള്‍ കൂടുതല്‍ അടുപ്പം സിപിഎം നേതാക്കളോടുമായിരുന്നു. അനിലിന്റെ മകന്റെ ഒന്നാം പിറന്നാളിന് പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ആഘോഷത്തില്‍ കൊടിയേരി ബാലകൃഷ്ണന് കുടുംബസമേതം പങ്കെടുത്തത് അതിനാലാണ്.
ജനം ടിവി ബിജെപി ചാനല്‍ അല്ല, എന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് പറയുന്നത് സാങ്കേതികമായി ശരിയാണെങ്കിലും പൊതുജനത്തിന് ദഹിക്കണമെന്നില്ല. ബിജെപി ചാനലാണെങ്കില്‍ കൂടി അതിലെ ജീവനക്കാരന് മാത്രമായ അനില്‍ ബിജെപി യാകണമെന്നുണ്ടോ ? കേരളത്തിലെ ദൃശ്യ മാധ്യമപ്രവര്‍ത്തകരിലെ മുന്‍ നിരക്കാരനാണ് അനില്‍ നമ്പ്യാര്‍. സൂര്യാ ടിവിയിലൂടെ ജനങ്ങളില്‍ പതിഞ്ഞ മുഖം. പുതിയ ചാനല്‍ തുടങ്ങുമ്പോള്‍ പ്രൊഫഷണലായ ആളുകളെ ജോലിക്കെടുക്കുക മാധ്യമ മേഖലയില്‍ സാധാരണമാണ്. ജനം ചെയ്തതും അതാണ്. മാതൃഭൂമിയിലും അമൃതയിലും പ്രവര്‍ത്തിച്ചിട്ടുള്ള ജി.കെ സുരേഷ് ബാബുവിനെ ജനം ചീഫ് എഡിറ്ററാക്കിയതും ഇതേ കാഴ്ചപ്പാടോടെയാണ്.
ചാനല്‍ മുതലാളിയുടെ രാഷ്ട്രീയമാണ് ജീവനക്കാരുടേയും രാഷ്ട്രീയം എങ്കില്‍ ബിജെപി എംപി രാജീവ് ചന്ദ്രശേഖരന്റെ ചാനലായ ഏഷ്യാനെറ്റിന്റെ ചീഫ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന് ബിജെപിക്കാരാണ്. സിന്ധു സൂര്യകുമാറും, വിനു വി. ജോണും, പിജി സുരേഷ് കുമാറും ഒക്കെ സംഘ പരിവാറുകാരാണ്.
മാതൃഭൂമിയിലെ ഉണ്ണി ബാലകൃഷ്ണനും, വേണുവും മുതലാളി ശ്രേയംസ്കുമാറിന്റെ ലോക്ജന താന്ത്രിക്ജനതാ ദളുകാരാണ്. എം കെ മുനീര്‍ ചെയര്‍മാനായിരുന്ന ഇന്ത്യാ വിഷന്റെ ന്യൂസ് തലവനായിരുന്ന നികേഷ് കുമാര്‍ അടിയുറച്ച മുസ്ളീം ലീഗാണ്. സിഎം എസ് കോളേജില്‍ എസ്എഫ്ഐ നേതാവായിരുന്ന ജോണി ലുക്കോസ് മനോരമ ചാനലിലെത്താന്‍ കോണ്‍ഗ്രസായി. മീഡിയ വണ്ണിന്റെ ന്യൂസ് തലവന്‍ രാജീവ് ദേവരാജും അഭിലാഷ് മോഹനും മുസ്ലീം വര്‍ഗീയ വാദികളും ജമാ അത്തെ ഇസ്ളാമികളുമാണ്.
ഇടയ്ക്ക് കൈരളിയിലെ എംഡി പദവി ഉപേക്ഷിച്ച് ഏഷ്യാനെറ്റില്‍ പോയ ജോണ്‍ ബ്രിട്ടാസ് സിപിഎം അംഗത്വം ഉപേക്ഷിച്ചിരുന്നോ ? അതുപോലെ തന്നെ സോളാര്‍ കേസില്‍ സരിതയുടെ കത്തില്‍ പേര് വന്നപ്പോള്‍ ബ്രിട്ടാസിനോട് കൈരളിയില്‍ നിന്ന് മാറി നില്ക്കാന് സിപിഎം പറഞ്ഞിരുന്നോ ? സര്‍ക്കാര്‍ ജോലിക്കാരനായിരുന്നിട്ടും സിപിഎമ്മിന്റെ നവമാധ്യമ ചാവേര്‍, മനോജ് പുതിയവിള ജയ് ഹിന്ദില് ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിക്കും മുന്‍പ് കോണ്‍ഗ്രസില്‍ അംഗത്വം എടുത്തിരുന്നോ ? അനില്‍ നമ്പ്യാര്‍ക്ക് ബിജെപി അംഗത്വം കൊടുക്കും മുന്‍പ് ഇതിനൊക്കെ മാധ്യമങ്ങളും ഉത്തരം പറയേണ്ടതല്ലേ ?
ഇതൊക്കെ പത്താഴത്തില്‍ മൂടിവെച്ച് അനില്‍ നമ്പ്യാരുടെ പേരില്‍ ജനം ടിവിയെ വളഞ്ഞിട്ട് ആക്രമിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ദേശീയതയുടെ മുഖമുദ്രയായ ചാനലിനെ സംരക്ഷിക്കാന്‍ ദേശീയവാദികള്‍ തന്നെ രംഗത്തിറങ്ങും.
ഓട്ടോ തൊഴിലാളി മുതല്‍ പിണറായി മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ മകന് വരെ അടങ്ങിയ അയ്യായിരത്തില്‍ അധികം പേരാണ് ജനം ടിവിയുടെ ഓഹരി ഉടമകള്‍. ഭീകരവാദികള്‍ക്കെതിരെയും വിശ്വാസ ധ്വംസകര്ക്കെതിരെയും ജനം നിലപാട് എടുക്കുന്നത് അധികാര കേന്ദ്രങ്ങളിലുള്ള പലരെയും അസ്വസ്ഥമാക്കുന്നുണ്ട്. അതിനാല്‍ പല തവണ ചാനലിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. ഈ ശ്രമങ്ങളെല്ലാം മുളയിലെ നുള്ളി എറിയാന്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതാണ് ജനത്തിന്റെ ശക്തിയും ജനം ടിവിയുടെ മുന്നേറ്റവും
പ്രതികരിക്കാൻ ഇവിടെ എഴുതുക: