മൂലമറ്റം: 10 ദിവസത്തിനിടെ രണ്ട് കേസുകളിലായി 130 ലിറ്റര്‍ ചാരായവും, 600 ലിറ്റര്‍ കോടയും, വാറ്റുപകരണങ്ങളം പിടിച്ച എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് റിവാര്‍ഡ്.
സംഭവത്തില്‍ 3 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. അന്വേഷണം നടത്തിയ മൂലമറ്റം എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ സുനില്‍ ആന്റോയേയും സംഘാംഗങ്ങളേയുമാണ് എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്, മദ്ധ്യമേഖല ജോയിന്റ് എക്സൈസ് കമ്മീഷ്ണര്‍ സുരേഷ് ബാബു, ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ പ്രദീപ് എന്നിവര്‍ നേരിട്ടെത്തി റിവാര്‍ഡ് നല്കി അഭിനന്ദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: