കൊച്ചി, ആഗസ്റ്റ് 28, 2020: ഹൗസ് കീപ്പിങ്ങ്, സുരക്ഷാ ജീവനക്കാരുടെ സേവനങ്ങളിൽ നന്ദി പ്രകാശിപ്പിച്ചും അവർക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തും യു എസ് ടി ഗ്ലോബൽ കൊച്ചി കേന്ദ്രം. കോവിഡ്-19 സുരക്ഷാ നിർദേശങ്ങൾ അനുസരിച്ചും സാമൂഹ്യ അകലം പാലിച്ചുമാണ് ആഘോഷങ്ങൾ അരങ്ങേറിയത്.
യുഎസ് ടി ഗ്ലോബൽ ഡവലപ്മെൻ്റ് സെൻ്റർ ഓപ്പറേഷൻസ് ഗ്ലോബൽ മേധാവിയും, ചീഫ് വാല്യൂസ് ഓഫീസറുമായ സുനിൽ ബാലകൃഷ്ണനാണ് ഓണക്കിറ്റുകളുടെ വിതരണം നിർവഹിച്ചത്. പ്രതിസന്ധി ഘട്ടത്തിൽ പിന്തുണയ്ക്കുന്ന ജീവനക്കാരോട് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. ഐശ്വര്യത്തോടെയും ആഹ്ളാദത്തോടെയും ഓണം ആഘോഷിക്കാൻ കമ്പനി നല്കിയ സ്നേഹ സമ്മാനങ്ങൾക്ക് ജീവനക്കാരും കൃതജ്ഞത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: