ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുമ്പോഴും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനയിലെ ജനപിന്തുണയില്‍ വന്‍വര്‍ധന. ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ ചൈനയില്‍ പകുതിയില്‍ അധികം പേരും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണ അറിയിച്ചപ്പോള്‍ ബാക്കിയുള്ളവര്‍ ചൈനയ്‌ക്കൊപ്പം നിന്നു.
ലഡാക്ക് സംഘര്‍ഷത്തിനു മൂന്ന് മാസത്തിന് ശേഷം ചൈനയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ് നടത്തിയ ഒരു സര്‍വേയിലാണു ഭൂരിഭാഗം ചൈനക്കാരും സ്വന്തം നേതാക്കളേക്കാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരുമായി സന്തുഷ്ടരാണെന്ന് വെളിപ്പെടുത്തിയത്.
ഇന്ത്യയില്‍ ചൈന വിരുദ്ധ വികാരം വളരെ ഉയര്‍ന്നതാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം പേരും വിശ്വസിക്കുന്നു. 30 ശതമാനത്തിലധികം ആളുകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്ന് കരുതുന്നു. സര്‍വേയില്‍ പങ്കെടുത്ത ഒമ്പത് ശതമാനം ആളുകളും ഇന്ത്യ-ചൈന ബന്ധത്തില്‍ ഹ്രസ്വകാലത്തേക്കായിരിക്കുമെന്ന് വിശ്വസിക്കുന്നു.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെക്കാലം ശക്തമായി തുടരുമെന്നാണ് 25 ശതമാനം ജനങ്ങള്‍ കകരുതുന്നത്.
അതേസമയം, ചൈനയിലെ ഏറ്റവും വലിയ സാങ്കേതിക കമ്പനിയായ ഹുവാവേ ഇന്ത്യയിലെ എല്ലാ പ്രധാന പത്രങ്ങളിലും വലിയ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച് ഇന്ത്യയെ ആകര്‍ഷിക്കാന്‍ ശ്രമം തുടരുകയാണ്. ഇന്ത്യയുമായുള്ള ബന്ധം വളരെ പഴയതാണെന്നും ഹുവാവേ എല്ലായ്‌പ്പോഴും ഇന്ത്യയുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധമാണെന്നും പരസ്യത്തില്‍ വാദിക്കുന്നു.
കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈന്യം രക്തസാക്ഷികളാക്കിയ ഗാല്‍വാന്‍ സംഭവത്തിന് ശേഷം നിരവധി ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടപടി നേരിടുന്നുണ്ട്. ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഹുവാവെയുമായും മറ്റ് ചൈനീസ് കമ്പനികളുമായുള്ള ബന്ധം ഘട്ടംഘട്ടമായി അവസാനിപ്പിക്കാന്‍ ഇന്ത്യ നടപടി ആരംഭിച്ചിട്ടുണ്ട്. ടിക് ടോക് ഉള്‍പ്പെടെ നിരവധി ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ഇന്ത്യയുടെ പാത പിന്തുടര്‍ന്ന് ഇതേ നടപടിയുമായി മറ്റു രാജ്യങ്ങളും എത്തിയിട്ടുള്ളത് ചൈനയെ വല്ലാതെ അസ്വസ്ഥരാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക