തിരുനവന്തപുരം:ധര്‍മ്മസംസ്ഥാപനത്തിന്റെ വിശ്വരൂപമായ ഭഗവാന് ശ്രീകൃഷ്ണന്റെ ജന്മദിനമായ അഷ്ടമിരോഹിണി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ബാലദിനമായി കേരളമെങ്ങും സെപ്തംബര്‍ 10ന് ആഘോഷിക്കും. പ്രത്യേകസാഹചര്യം പരിഗണിച്ച് ജന്മാഷ്ടമി ആഘോഷങ്ങള്‍ വീടുകളില്‍ പരിമിതപ്പെടുത്തുകയാണ്.പുണ്യദിനത്തില്‍ പിഞ്ചോമനകള്‍ പങ്കെടുക്കുന്ന അവിസ്മരണീയ മുഹൂര്‍ത്തങ്ങളുടെ ചിത്രങ്ങള്‍ പ്രസദ്ധീകരിക്കാന്‍ ജന്മഭൂമി അവസരം ഒരുക്കുന്നു.
ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ജന്മഭൂമി ‘കണ്ണനാകം ഉണ്ണിക്കണ്ണനാകം’ എന്ന പ്രത്യേക ജന്മാഷ്ടമി പതിപ്പ്.ശ്രീകൃഷ്ണജയന്തി ദിനത്തില്‍ കണ്ണനായും, രാധയായും ഗോപികമാരായും വേഷമണിഞ്ഞ കുട്ടികളുടെ ഫോട്ടോകള്‍, പേരുവിവരങ്ങളോടെ പ്രസിദ്ധീകരിക്കും.
ഉണ്ണിക്കണ്ണന്മാരായും രാധാഗോപികമാരായും വേഷമിട്ട കുട്ടികള്‍ക്ക് സദ്യ നല്‍കുന്നതിനായി, കണ്ണനൂട്ട് എന്ന സദ്യയും ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഭവനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്നതാണ്. ഉണ്ണിക്കണ്ണന്മാര് സദ്യയുണ്ണുന്ന കണ്ണനൂട്ടിന്റെ ഫോട്ടോകള്‍ പേരുവിവരങ്ങളോടെ ജന്മഭൂമിയില് ശ്രീകൃഷ്ണജയന്തിക്കുശേഷം പ്രസിദ്ധീകരിക്കുന്നതിനും അവസരമുണ്ടായിരിക്കുന്നതാണ്. ഈ പുണ്യദിനത്തില്‍ നിങ്ങളുടെ പിഞ്ചോമനകള്‍ പങ്കെടുക്കുന്ന അവിസ്മരണീയ മുഹൂര്‍ത്തങ്ങളുടെ ചിത്രങ്ങള്‍ പ്രത്യേക പതിപ്പില്‍ നല്‍കാം
ഗോകുലങ്ങളില്‍ അന്ന് മനോഹരമായ കൃഷ്ണ കുടീരം നിര്‍മ്മിക്കുന്നതിനും ബാലഗോകുലം തീരൂമാനിച്ചിട്ടുണ്ട്. കൃഷ്ണകുടീരങ്ങള്ക്കു മുന്നില്‍ കുട്ടികള്‍ നില്ക്കുന്ന ചിത്രവും നല്‍കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: