തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റ് മാത്രമാണെന്ന് വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കത്ത് നല്കിയ സംഘത്തില്‍ തരൂരും ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കൊടിക്കുന്നില്‍ സുരഷ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കത്തെഴുതിയ നേതാക്കളുടെ കൂട്ടത്തില്‍ ശശി തരൂര്‍ ഉള്‍പ്പെട്ടത് രാഷ്ട്രീയ പക്വത കുറവ് കാരണമാണ്. തരൂര്‍ ഒരു ഗസ്റ്റ് ആര്‍ട്ടിസ്റ്റാണ്. വിശ്വ പൗരന് ആയത് കൊണ്ട് എന്തും പറയാമെന്നത് ശരിയല്ല. ദേശീയ നേതൃത്വത്തില്‍ മാറ്റം വണമെന്ന ശശി തരൂര്‍ പാര്‍ട്ടിയുടെ അതിര്‍വരമ്പുകളില്‍നിന്ന് പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ അതിര് വരമ്പുകള്‍ അറിയില്ല.സംഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ തരൂര്‍ തയ്യാറാകണമെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ദുര്‍ബലപ്പെടുകയാണ് ഇത് മെച്ചപ്പെടുത്തണമെന്നും പാര്‍ട്ടി നേതൃത്വത്തിലേക്ക് ഒരു സ്ഥിരം സംവിധാനം വരണം. കോണ്‍ഗ്രസ് നേതൃത്വത്തിലെ കുടുംബ വാഴ്ച അവസാനിപ്പിക്കണം എന്നിങ്ങനെ ആവശ്യപ്പെട്ടുകൊണ്ട് സോണിയ ഗാന്ധിക്ക് പ്രവര്‍ത്തകര്‍ കത്ത് അയച്ചിരുന്നു. ഇതില്‍ ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ, ശശി തരൂര്‍ തുടങ്ങി നിരവധി നേതാക്കള്‍ കത്ത് എഴുതിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൊടിക്കുന്നില്‍ സുരേഷ് ശശി തരൂരിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
അതിനിടെ കോണ്‍ഗ്രസില്‍ മുഴുവന്‍ സമയ നേതൃത്വം ആവശ്യപ്പെട്ടുള്ള കത്തുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു പ്രശ്നങ്ങള്‍ പാര്‍ട്ടിയ്ക്ക് അകത്ത് ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു കഴിഞ്ഞതിനാല്‍, പാര്‍ട്ടി നന്മക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ നടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് ഗുലാം നബ് ആസാദ് അടക്കമുള്ള നേതാക്കളെ പാര്‍ട്ടിയില്‍ തഴയാന്‍ നീക്കം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: