കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്നലെ 25 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്. മറ്റ് രണ്ട് പേര് ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണ്.
43 പേര് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 1418 ആയി. ഇതില്‍ 1175 പേര് രോഗമുക്തരായി. 235 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 226 പേര് ജില്ലയിലും 9 പേര് ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. രോഗം സ്ഥിരീകരിച്ചവര്‍; ഓഗസ്റ്റ് 23ന് ബാംഗ്ലൂരില്‍ നിന്നും തിരിച്ചെത്തിയ പനമരം സ്വദേശി, മൈസൂര്‍ സ്വദേശിയായ ടാക്സി ഡ്രൈവര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന മക്കിയാട് സ്വദേശിനി, മൂപ്പൈനാട് സമ്പര്‍ക്കത്തിലുള്ള മൂപ്പൈനാട് സ്വദേശികള്‍ സ്ത്രീ, കുട്ടികള്‍, മുണ്ടക്കൈ സ്വദേശി, ചുള്ളിയോട് സമ്പര്‍ക്കത്തിലുള്ള ചുള്ളിയോട് സ്വദേശികള്‍, പുരുഷന്, ചീരാല്‍ സ്വദേശികള്‍ പുരുഷന്മാര്, ചീരാല്‍ സമ്പര്‍ക്കത്തിലുള്ള ചീരാല്‍ സ്വദേശികള്‍, പുരുഷന്മാര്, സ്ത്രീ, ബത്തേരി സമ്പര്‍ക്കത്തിലുള്ള ഫെയര്‍ലാന്‍ഡ് സ്വദേശികള്‍, പുല്‍പ്പള്ളി സമ്പര്‍ക്കത്തിലുള്ള ചെറ്റപ്പാലം സ്വദേശി, ബസ് കണ്ടക്ടറുടെ സമ്പര്‍ക്കത്തിലുള്ള കോട്ടത്തറ മെച്ചന സ്വദേശി, ചൂരല്‍മല സമ്പര്‍ക്കത്തിലുള്ള മുണ്ടക്കൈ സ്വദേശികള്‍, മൂന്നാനക്കുഴി സമ്പര്‍ക്കത്തിലുള്ള വാഴവറ്റ സ്വദേശി, പോലീസ് ഉദ്യോഗസ്ഥന്റെ സമ്പര്‍ക്കത്തിലുള്ള മുട്ടില്‍ സ്വദേശികള്‍ സ്ത്രീകള്‍, ചെതലയം ബാങ്ക് ജീവനക്കാരന്റെ സമ്പര്‍ക്കത്തിലുള്ള മൂലങ്കാവ് സ്വദേശികള്‍ പുരുഷന്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: