ബത്തേരി: മഴയില്‍ തകര്‍ന്ന റോഡ് നന്നാക്കാന്‍ രണ്ട് മാസമായിട്ടും നടപടിയില്ലാതായതോടെ ദുരിതത്തിലായിരിക്കുകയാണ് പാളാക്കര ഗ്രാമവാസികള്‍. ബത്തേരി നൂല്‍പ്പുഴ റോഡില്‍ ബ്ലോക്ക് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച് മൈസൂര്‍ റോഡിലെ തിരുനെല്ലിയില്‍ എത്തുന്ന റോഡാണ് രണ്ടുമാസം മുമ്പ് തകര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടത്.
പാളാക്കരഭാഗത്ത് റോഡിനു കുറുകെയുള്ള ഓവ് പാലം കനത്ത മഴയില്‍ തകര്‍ന്നതോടെയാണ് റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടത്. വയല്‍ പ്രദേശമായ ഇവിടെ മഴവെള്ളം കുത്തിയൊലിച്ച് ഓവു പാലത്തിന് മുകളിലെ മണ്ണ് ഒഴുകിപ്പോയാണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. വെള്ളത്തിന്റെ ശക്തമായ ഒഴുക്കില്‍ ഓവുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടതോടെ ഇതുവഴിയുള്ള ഗതാഗതവും നിലച്ചു.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നിരവധി തവണ അധികൃതരെ വിവരം അറിയിച്ചിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടതറിയാതെ ഇതുവഴി വരുന്ന നിരവധി വാഹനങ്ങള്‍ കുഴിയില്‍ ചാടി അപകടത്തില്‍പെടുന്നതും പതിവാണന്നും നാട്ടുകാര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പ്രദേശത്തോടുള്ള അവഗണന അവസാനിപ്പിച്ച് റോഡ് എത്രയും വേഗം ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: