കാസര്‍കോട്: പിണറായി സര്‍ക്കാറിന്റെ നേതൃത്വത്തില്‍ തീവെട്ടിക്കൊള്ളയും തീവെപ്പുമാണ് കേരളത്തില്‍ അരങ്ങ് വാഴുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. സെക്രട്ടറിയേറ്റില്‍ തീപ്പിടുത്തമുണ്ടായതറിഞ്ഞെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനെ ബലമായി അന്യായമായി അറസ്റ്റുചെയ്ത് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മറ്റി കാസര്‍കോട് താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രേഖകള്‍ തീയിട്ട് നശിപ്പിച്ചും ജനങ്ങളുടെ യഥാര്‍ത്ഥ പ്രതിപക്ഷമായ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് അഴിമതികള്‍ മൂടിവെയ്ക്കാമെന്നതും പ്രതിഷേധങ്ങളുടെ വായടപ്പിക്കാമെന്നുമുള്ള പിണറായിയുടെ മോഹം വെറും വ്യാമോഹം മാത്രമാണ്. കംസന് ശ്രീകൃഷ്ണനെ കാണുന്നത് പോലെ കെ.സുരേന്ദ്രന്റെ നിഴലിനെ പോലും പിണറായിക്ക് പേടിയാണെന്ന് ശ്രീകാന്ത് പറഞ്ഞു.
ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.സദാനന്ദ റൈ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം പി.സുരേഷ്കുമാര്‍ ഷെട്ടി, ജില്ലാ ട്രാസ്റെര് ജി.ചന്ദ്രന്, കൗണ്‍സിലര്‍മാരായ സവിത ടീച്ചര്‍, ശ്രീലത, ഉമ കടപ്പുറം, ദുഗ്ഗപ്പ, ശങ്കര, ജയപ്രകാശ്, ജില്ലാ കമ്മറ്റിയംഗം മാധവ മാസ്റ്റര്‍ കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി പി.ആര്.സുനില്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ധനഞ്ജയന് മധൂര്‍, ട്രഷറര്‍ എന്‍.ജിതേഷ്, ബിജെപി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് യോഗീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. മണിക്കൂറുകളോളം പ്രവര്‍ത്തകര്‍ റോഡ് ഉപരോധം ശക്തമായി തുടര്‍ന്നതോടെ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ധനഞ്ജയന് മധൂര്‍ തുടങ്ങിയവരെ ബലമായി പോലീസ് അറസ്റ്റുചെയ്ത് നീക്കി.
നീലേശ്വരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലെ ഫയലുകള്‍ തീവച്ചു നശിപ്പിക്കാന്‍ ശ്രമിച്ച പിണറായി സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ദിനത്തിന്റെ ഭാഗമായി നീലേശ്വരം മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി മണ്ഡലം വൈസ് പ്രസിഡണ്ട് പി.യു.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം ജനറല്‍ സെക്രട്ടറി വെങ്ങാട്ട് കുഞ്ഞിരാമന്, സെക്രട്ടറി അഡ്വക്കേറ്റ് ഉണ്ണികൃഷ്ണന്, ട്രഷറര്‍ ടി.രാധാകൃഷ്ണന്, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് രാജന് മാസ്റ്റര്‍, മണ്ഡലം കമ്മറ്റി അംഗം രാജന് ചായ്യോം, മുന്‍ മുന്‍സിപ്പല്‍ പ്രസിഡണ്ട് എ.രാജീവന് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രകടനത്തിന് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി പി.മോഹനന് നേതൃത്വം നല്കി.
ബന്തടുക്ക: സെക്രട്ടറിയേറ്റില്‍ ഫയല്‍ കത്തിച്ചതിലും, ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ബിജെപി കുറ്റിക്കോല്‍ പഞ്ചായത്ത് കമ്മറ്റി ബന്തടുക്കയില്‍ പ്രകടനം നടത്തി. സ്വപ്ന വിഷയത്തിലും, ഫയല്‍ കത്തിയ വിഷയത്തിലും ഉത്തരവാദിയായ പിണറായി വിജയന് രാജിവെയ്ക്കണമെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന് നമ്പ്യാര്‍ ആവശ്യപ്പെട്ടു. ബിജെപി ജില്ലാ കമ്മിറ്റി അംഗം ജനാര്ദ്ദനന് പള്ളത്തിങ്കാല്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഗോപാലകൃഷ്ണന് പടുപ്പ്, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി വിവേകാനന്ദ പാലാര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് മഹേഷ് ഗോപാല്‍, പഞ്ചായത്ത് അംഗം ദാമോദരന്‍ തൊടുപ്പനം, അശ്വിന് ബന്തടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: