തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചു കയറുമ്പോഴും കേരളം മികച്ചത് എന്ന് വരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പാഴ്വേല. ഇന്ന് സംസ്ഥാനത്ത് 2406 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.് കോവിഡ്മൂലം 10 പേര് മരണമടഞ്ഞു. ജില്ലകളിലായി 1,93,925 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്2465 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് 9-ാം സ്ഥാനത്താണ് ഇപ്പോള്‍ കേരളം. എന്നിട്ടും കേരളം മികച്ചത് എന്ന പിടി വിടാതിരിക്കുകയാണ് മുഖ്യമന്ത്രി. കര്‍ണാടകയേയും തമിഴ്നാടിനേയും കൂട്ടു പിടിച്ചാണിത്.
‘കര്‍ണാടകത്തില്‍ പത്തു ലക്ഷത്തില്‍ 82 പേരും തമിഴ്നാടില്‍ പത്തു ലക്ഷത്തില്‍ 93 പേരുമാണ് കോവിഡ് 19മൂലം മരിച്ചത്. കേരളത്തില്‍ പത്തു ലക്ഷത്തില്‍ 8 പേര് എന്ന നിലയ്ക്ക് മരണസംഖ്യ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു. കര്‍ണാടകയിലെയോ തമിഴനാട്ടിലേയോ അതേ നിലയിലായിരുന്നു ഇവിടേയും കാര്യങ്ങളെങ്കില്‍ ആയിരക്കണക്കിനു മരണങ്ങള് നമ്മുടെ സംസ്ഥാനത്തും സംഭവിച്ചേനെ.മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് രോഗത്തെ അതിന്റെ ഉച്ചസ്ഥായിയില്‍ എത്താന്‍ അനുവദിക്കാതെ കൂടുതല്‍ സമയം നമുക്ക് പിടിച്ചു നിര്‍ത്താനായി.”. എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 28 സംസ്ഥാനങ്ങളില്‍ കേരളത്തേക്കാള്‍ കുറവാണ് രോഗികള്‍ എന്നത് മറച്ചു പിടിച്ചാണ് എന്ന യാഥാര്‍ത്ഥ്യം മറച്ചു പിടിച്ചാണിത്. ദല്‍ഹി, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാന്, ആസാം, ബീഹാര്‍ എന്നീ സംസ്ഥാങ്ങളെ എല്ലാം പിന്നിലാക്കിയാണ് കേരളത്തില്‍ കോവിഡ് രോഗികള്‍ കൂടുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: