ആറേഴ് നൂറ്റാണ്ടു തപസ്സുചെയ്ത-
ശ്രീരാമദേവന്, ഉണരുന്നു വീണ്ടും,
അയോദ്ധ്യയില്‍ ധര്‍മ്മപതാക പൊന്തീ;
മുഴങ്ങീടുന്നൂ, ഭഗവാന്റെ നാമം.
തകര്‍ത്ത ക്ഷേത്രത്തെ, തിരിച്ചുകിട്ടാന്‍,
ജനങ്ങളെത്ര ബലിദാനമേകീ;
പരേതരാത്മാവിനു ശാന്തിയേകാന്‍,
തിലോദകം നല്കി, നമസ്കരിക്കാം!
കഴിഞ്ഞ കാലത്തിനു സാക്ഷിയായി,
ജ്വലിച്ച സൂര്യന്, നിലകൊണ്ടിടുന്നു.
അസത്യമൊന്നും നിലനില്ക്കയില്ല-
ജയിച്ചിടുന്നൂ, പരമാര്‍ത്ഥസത്യം!
കാലങ്ങളായ്, കാത്തുമടുത്തു ഭക്തര്‍-
ക്കേകുന്ന പുണ്യം, ഭഗവാന്റെ ജന്മം.
വിളംബമില്ലാതെ പണിഞ്ഞിടേണം,
ക്ഷേത്രങ്ങളെല്ലാം, മുറതെറ്റിടാതെ
അതിന്റെ സാക്ഷാല്‍ക്കരണത്തിനായി
ജനങ്ങളെല്ലാം, ഒരുമിച്ചിടേണം.
ക്ഷേത്രത്തിലെ ശംഖൊലി കേട്ടു ലോകം,
പ്രകമ്പനം കൊണ്ടു വിളങ്ങീടട്ടെ!
അയോദ്ധ്യയില്‍ ചെന്നു വണങ്ങി നമ്മള്
കാണിക്കയിട്ടൂ, തൊഴുതീടവേണം
ആസന്നമാം ഭാവി ശുഭാപ്തമാവാന്;
ലഭിച്ചിടട്ടെ, ഭഗവല്‍ കടാക്ഷം!
അനിയന് മണ്ണാനിക്കാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: