തിരുവനന്തപുരം: എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും തീവ്രവാദികള്‍ രാജ്യസുരക്ഷയെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. എസ്ഡിപിഐയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. ഈ നാടിന്റെ പേര് ഭാരതം എന്നാണ്. പാകിസ്ഥാന് എന്നല്ലന്നും ശോഭാ സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ബാംഗ്ളൂരു കലാപം, ദില്ലി കലാപം, സിഎഎ വിരുദ്ധ കലാപങ്ങള്‍, ഇങ്ങ് കേരളത്തില്‍ 17 ആര് എസ് എസ് പ്രവര്‍ത്തകരുടെ കൊലപാതകം, കര്‍ണാടകയില്‍ 15, ഉത്തര്‍പ്രദേശ് പോലീസിന്റെ കസ്റ്റഡിയിലുള്ള, കലാപാഹ്വാനത്തിന് നേതൃത്വം നല്കിയ 108 പേര്, ബിജ്നോറില് ഷഹീന് ബാഗ് പ്രതിഷേധങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതില്‍ പിടിയിലായ 5 പേര്, പ്രവാചക നിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയത്….
അങ്ങനെ എസ്ഡിപിഐ യുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും തീവ്രവാദികള്‍ രാജ്യസുരക്ഷയെ വെല്ലുവിളിക്കുകയാണ്. ഭാരതത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും തകര്‍ക്കാന്‍ ഒരു തീവ്രവാദ സംഘടനകളെയും അനുവദിക്കില്ല. ഇവരുടെ പിന്‍ബലത്തിലാണ് കേരളമൊരു തീവ്രവാദ ഹബ്ബായി മാറുന്നത്. അതിനെ പിന്തുണയ്ക്കുന്നതോ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും. സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ ഐ എ അറസ്റ്റ് ചെയ്തിരിക്കുന്ന മുഹമ്മദ് അലി, ജോസഫ് മാഷിന്റെ കൈവെട്ടിയ കേസിലെ പ്രതിയാണ് എന്നത് തന്നെയാണ് ഈ രാഷ്ട്രീയ സംരക്ഷണത്തിന്റെ ഏറ്റവും വലിയ തെളിവ്.
രണ്ട് വാര്‍ത്തകള്‍ മലയാളിയെ ഇപ്പോള്‍ത്തന്നെ ഞെട്ടിച്ചിട്ടുണ്ടാകും. ഒന്ന്, ഐ എസിന്റെ കേരളത്തിലെ സാന്നിധ്യം. രണ്ട് സാക്കിര്‍ നായിക്കിനെ പോലുള്ള രാജ്യവിരുദ്ധര്‍ കേരളത്തെ ലക്ഷ്യം വെയ്ക്കുന്നത്. ഇത് രണ്ടും ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ട്. എസ്ഡിപിഐ നിരോധിക്കുക എന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്നുണ്ട്. ഈ നാടിന്റെ പേര് ഭാരതം എന്നാണ്. പാകിസ്ഥാന് എന്നല്ല. അതിര്‍ത്തിക്കപ്പുറം നിര്‍ത്തേണ്ടവരെ അവിടെ തന്നെ നിര്‍ത്തും.സ്വതന്ത്ര ഭാരതം എന്നത് കൊണ്ട് വിവക്ഷിക്കുന്നത് അത് തന്നെയാണ്.അതിന് ഇഛാശക്തിയുടെ രാഷ്ട്രീയ നേതൃത്വമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രം ഭരിക്കുന്നത്. ഒപ്പം സര്‍വ്വസജ്ജമായി നമ്മുടെ സൈനികരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: