തിരുവനന്തപുരം : കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്നാഴ്ചത്തേക്കാണ് നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. ഇന്ന് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കാനിരിക്കെയാണ് ഹൈക്കോടതി നടപടി.
തെരഞ്ഞെടുപ്പിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാക്കളായ ബാങ്ക് ഭരണസമിതി അധ്യക്ഷന്മാര് നല്കിയ ഹര്‍ജിയിലാണ് ഈ നടപടി.
അടുത്ത മാസം 25 നാണ് ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പ് നടത്താനായി തീരുമാനിച്ചിരുന്നത്. മന്ത്രിസഭ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ കേരളബാങ്ക് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. ഹൈക്കോടതിയുടെ ഇടപെടലോടെ ഇത് ഇനി നീണ്ട് പോകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: