തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ തീപിടിത്തം സംബന്ധിച്ചുള്ള ശാസ്ത്രീയ തെളിവുകള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നിന്ന് ശേഖരിച്ചവയാണ് അഡീഷണല്‍ ഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുന്നത്.
ശാസ്ത്രീയ പരിശോധനകള്‍ക്കായി ഫൊറന്‍സിക് ലാബിലേക്ക് അയക്കുന്നതിന് വേണ്ടിയാണിത്. കൂടുതല്‍ സാക്ഷികളുടെ മൊഴികള്‍ അന്വേഷണ സംഘം രേഖപ്പെടുത്തും. തീപിടുത്തം ആദ്യം കണ്ട ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്റെയും, സ്ഥലത്തേക്ക് ഓടിയെത്തിയവരുടേയും മൊഴികള്‍ പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
അതേസമയം സ്ഥലത്തെ സിസിടിവി അടക്കമുള്ള കാര്യങ്ങളും ഇന്ന് പോലീസ് പരിശോധിക്കും. ഫോറന്‍സിക് ഫലം വന്നാലുടന്‍ അന്വേഷണസംഘം റിപ്പോര്‍ട്ടും സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: