തലശ്ശേരി: മുഴപ്പിലങ്ങാട്, മാഹി ബൈപാസിനായി അഞ്ചരക്കണ്ടി പുഴയിൽ കിഴക്കേ പാലയാട് നിന്നും നിട്ടൂർ ബാലത്തിലേക്ക് പണിയുന്ന പാലം തകർന്നു. വാർപ്പ് കഴിഞ്ഞ് തൂണിന് മുകളിൽ ഉയർത്തിവച്ച നാലു ബീമുകൾ തകർന്ന് പുഴയിൽ വീഴുകയായിരുന്നു.
ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. ബൈപാസിലെ ഏറ്റവും നീളമുള്ള പാലമാണിത്. പുഴയിലെ തൂണുകൾക്ക് ഇളക്കവും ചരിവും വന്നതാണ് ബീമുകൾ വീഴാനിടയായെതെന്ന് പറയപ്പെടുന്നു. പൈലിംഗിൽ സംഭവിച്ച അപാകതയാണ് കാരണമെന്നും ആരോപണമുണ്ട്. അപകടം നടക്കുന്നതിന് തൊട്ടു മുൻപ് വരെ തൊഴിലാളികളും മീൻ പിടുത്തക്കാരും സ്ഥലത്തുണ്ടായിരുന്നു.
തൊഴിലാളികൾ ഭക്ഷണം കഴിക്കാനും മീൻ പിടുത്തക്കാർ അവിടെ നിന്ന് പോയതിനാലും വൻ ദുരന്തമാണ് ഒഴിവായത്. വിവരമറിഞ്ഞ് ധർമ്മടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പെരുമ്പാവൂരിലെ ഇ.കെ.കെ.കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമ്മാണം നടത്തുന്നത്. ഇവർ ചില ഭാഗങ്ങളിൽ ഉപകരാറും നൽകിയിട്ടുണ്ടത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: