ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് കേന്ദ്ര ജല കമ്മീഷന് സുപ്രീംകോടതിയെ അറിയിച്ചു. കമ്മീഷനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ വ്യക്തമാക്കി.
ശക്തമായ കാലവര്‍ഷം ലഭിക്കുന്ന ജൂലൈ മുതല്‍ സെപ്തംബര്‍ വരെ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയായി നിജപ്പെടുത്തണമെന്നഭ്യര്ഥിച്ച് ഇടുക്കി സ്വദേശി റസല്‍ ജോയി നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജി നാലാഴ്ചത്തേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: