തിരുവനന്തപുരം: മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ നിയമ നടപടി ഭയന്ന് പിഎസ്സി യോഗം അംഗീകരിച്ചു. ഇതോടെ സര്‍ക്കാര്‍ ജോലികളില്‍ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു 10ശതമാനം സംവരണം ലഭിക്കും. നിയമം ഉടന്‍ നടപ്പിലാക്കിയില്ലെങ്കില്‍ നിമയനടപടികള്‍ സ്വീകരിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേസ് കോടതിയില്‍ എത്തിയ ചെറിയ പരാമര്‍ശം പോലും വലിയ തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശം പിഎസ്സി യോഗം അംഗീകരിച്ചു.
ഇതു സംബന്ധിച്ച നിര്‍ദേശം കഴിഞ്ഞ ദിവസം പിഎസ്സിക്കു സര്‍ക്കാര്‍ അയച്ചിരുന്നു.സംവരണം നടപ്പാക്കണമെങ്കില്‍ കേരള സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണം .അതിനുള്ള നിര്‍ദേശങ്ങള്‍ക്കാണു കഴിഞ്ഞ ദിവസംപിഎസ്സി അംഗീകാരം നല്‍കിയത്. പിഎസ്സിയുടെ ഭേദഗതി സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ സര്‍ക്കാര്‍ ജോലിക്കും സാമ്പത്തിക സംവരണം വരും. ഓപ്പണ്‍ ക്വോട്ടയിലെ ഒഴിവില്‍ നിന്നു 10 ശതമാനമാണു സാമ്പത്തിക സംവരണത്തിനു നീക്കി വയ്ക്കുക. മുന്നാക്ക വിഭാഗങ്ങളിലെ നാലു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കു സംവരണത്തിന് അര്‍ഹത ലഭിക്കും. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്താണ് ചരിത്രപരമായ ഈ തീരുമാനം ബിജെപി സര്‍ക്കാര്‍ എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: