ബീജിങ് : ജമ്മു കശ്മീര്‍ ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷം ദൗര്‍ഭാഗ്യകരമാണെന്ന് കുറ്റസമ്മതവുമായി ചൈന. ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ സുന്വെയിദോങ്ങാണ് ഇക്കാര്യം അറിയിച്ചത്. ആഗസ്റ്റ് 18ന് നടന്ന ഇന്ത്യ- ചൈന യൂത്ത് വെബിനാറിലാണ് സുന് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.
ഗല്‍വാന്‍ സംഭവം ചരിത്രപരമായി ഏറെ ദുഃഖകരമായതാണ്. ഇത് ഒഴിവാക്കാമായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പിന്നോട്ട് പോകാതിരിക്കാന്‍ എല്ലാ പ്രയത്നവും നടത്തുമെന്നും സുന് വ്യക്തമാക്കി.
വികസിച്ചുകൊണ്ടിരിക്കുന്ന പ്രബലരായ രണ്ട് അയല്‍ക്കാര്‍ എന്ന നിലയില്‍ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ അതിര്‍വരമ്പ് സൃഷ്ടിക്കുന്ന പഴയ മനോഭാവം ഇന്ത്യയും ചൈനയും ഉപേക്ഷിച്ചേ മതിയാകൂ. ഒരാളുടെ ലാഭം മറ്റൊരാളുടെ നഷ്ടം എന്ന പഴയ കളിയും സീറോ സം ഗെയിമില്‍നിന്നും മോചിതരായേ മതിയാകൂ. അല്ലാത്ത പക്ഷം തെറ്റായ വഴിയിലേക്ക് നയിക്കപ്പെടുകയും വഴി തെറ്റിപ്പോവുകയും ചെയ്യുമെന്നും സുന് കൂട്ടിച്ചേര്‍ത്തു.
രണ്ടു ദിവസമായി ഇന്ത്യന്‍ സൈനിക മേധാവികള്‍ അതിര്‍ത്തിയിലെ നടപടികള്‍ കടുപ്പിക്കുമെന്ന നിലപാടുകള്‍ എടുത്തതിന് പിന്നാലെയാണ് ചൈനീസ് അംബാസഡര്‍ വിഷയം തണുപ്പിക്കാന്‍ ശ്രമം നടത്തുന്നത്. ഇതിനിടെ കമാന്‍ഡര്‍ തലത്തിലുള്ള ചര്‍ച്ചകളിലെ ഒരു തീരുമാനവും ചൈന പാലിക്കാത്തതിന്റെ അമര്‍ഷത്തിലാണ് ഇന്ത്യന്‍ സൈന്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: