കണ്ണൂര്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ കെ.കെ. രാഗേഷ് എംപിയുടെ ഭാര്യ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തത് വിവാദമായി. സിപിഎം നേതാവും രാജ്യസഭാഗംഗവുമായ രാഗേഷിന്റെ ഭാര്യയും കണ്ണൂര്‍ സര്‍വ്വകലാശാല സ്റ്റുഡന്റ്സ് സര്‍വീസ് ഡയറക്ടറുമായ പ്രിയ വര്‍ഗീസ് സിപിഎം സമരത്തില്‍ പങ്കെടുത്തതാണ് വിവാദമായത്. കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഎം കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പ്രതിഷേധ സമരത്തിലാണ് രാഗേഷിനൊപ്പം പ്രിയ വര്‍ഗീസ് പങ്കെടുത്തത്.
സര്‍വ്വകലാശാലയില്‍ ജോലി ചെയ്യുന്ന ആള് രാഷ്ട്രിയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുവാനൊ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുവാനൊ പാടില്ലെന്ന ചട്ടം നിലനില്‍ക്കെയാണ് കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന പ്രിയ സമരത്തില്‍ പങ്കെടുത്തിരിക്കുന്നത്. ഗവണ്മെന്റ് സര്‍വ്വീസിന്റെ ഭാഗമായ സര്‍വ്വകലാശാലയിലെ നോണ്‍ ടീച്ചിംങ് സ്റ്റാഫ് വിഭാഗത്തില്‍പ്പെട്ടതാണ് സ്റ്റുഡന്‍സ് സര്‍വ്വീസ് ഡയരക്ടര്‍ തസ്തിക.
പ്രിയ വര്‍ഗീസിനെ ജോലിയില്‍ നിന്നു പിരിച്ചുവിടണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. സമരത്തില്‍ പ്ളകാര്ഡേന്തി പങ്കെടുക്കുന്ന ഫോട്ടോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിഷയം ചര്‍ച്ചയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: