കുവൈത്ത് സിറ്റി: കുവൈത്തില്‍ 613 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 81573 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ചൊവ്വാഴ്ച 477 പേര് ഉള്‍പ്പെടെ 73,402 പേര് രോഗമുക്തി നേടി. ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 519 ആയി.
7652 പേരാണ് ചികിത്സയിലുള്ളത്. 95 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. 4426 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. അഹ്മദി ഹെല്‍ത് ഡിസ്ട്രിക്ടില്‍ 162 പേര്, ഹവല്ലി ഹെല്‍ത് ഡിസ്ട്രിക്ടില്‍ 135 പേര്, ജഹ്റ ഹെല്‍ത് ഡിസ്ട്രിക്ടില്‍ 130 പേര്, ഫര്‍വാനിയ ഹെല്‍ത് ഡിസ്ട്രിക്ടില്‍ 104 പേര്, കാപിറ്റല്‍ ഹെല്‍ത് ഡിസ്ട്രിക്ടില്‍ 82 പേര് എന്നിങ്ങനെയാണ് പുതുതായി കോവിഡ് ബാധിതരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: