ബെംഗളൂരു: കൊറോണ നയന്ത്രണത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കര്‍ണാടക സര്‍ക്കാര്‍. കൊറോണ പ്രതിരോധിക്കാന്‍ ജനങ്ങക്ക് ബോധവത്കരണം ലഭിച്ചിട്ടുണ്ട്. അതിനാല്‍ നിയന്ത്രണങ്ങള്‍ എടുത്തുകളയുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇനി ഭയന്ന് ഇരുന്നിട്ട് കാര്യമില്ല. പ്രതിരോധിച്ച് പുറത്തിറങ്ങുക എന്ന സന്ദേശമാണ് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയത്.
സംസ്ഥാനാന്തര യാത്രക്കാര്‍ക്കുള്ള സേവാസിന്ധു വെബ് പോര്‍ട്ടല്‍ റജിസ്ട്രേഷനും 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റീനും ഇതിന്റെ ഭാഗമായി ഒഴിവാക്കി. അതിര്‍ത്തി ചെക്പോസ്റ്റുകളിലും റെയില്‍വേ, ബസ് സ്റ്റേഷനുകളിലുമുള്ള മെഡിക്കല്‍ പരിശോധനയും നിര്‍ത്തലാക്കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അതിര്‍ത്തി കടന്നെത്തുന്നവര്‍ കൊറോണ ലക്ഷണമുണ്ടെങ്കില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയും വൈദ്യ സഹായം തേടണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: