തൃശൂര്‍: അഴിമതിക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനേയും സംസ്ഥാന നേതാക്കളെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി തൃശൂരില്‍ ടൗണില്‍ പ്രകടനവും കോര്പ്പറേഷന് മുന്നില്‍ ധര്‍ണ്ണയും നടത്തി. പോലീസിനെ ഉപയോഗിച്ച് അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെ അടിച്ചമര്‍ത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും, മുഖ്യമന്ത്രിയേയും അഴിമതിക്കാരെയും പൂജപ്പുരയിലെ കമ്പിയെണ്ണീക്കുന്നതുവരെ ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തുമെന്ന് പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് ജില്ലാ പ്രസിഡന്റ്് അഡ്വ. കെ.കെ അനീഷ്കുമാര്‍ പറഞ്ഞു.
മുഖ്യമന്ത്രി കള്ളനാണെന്ന് പറഞ്ഞതിന് അറസ്റ്റ് ചെയ്യുകയാണെങ്കില്‍ കേരളത്തിലെ മുഴുവന്‍ ആളുകളേയും അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോന് അധ്യക്ഷനായി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂര്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടോണി ചാക്കോള, ബിജെപി മണ്ഡലം ഭാരവാഹികളായ പ്രദീപ് മുക്കാട്ടുകര, ശ്രീജി അയ്യന്തോള്‍, മനോജ് നെല്ലിക്കാട്ട്, ശ്രീജിത്ത് വാകയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പുതുക്കാട്: നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. യുവമോര്‍ച്ച പുതുക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് നിഖില്‍ മാളിയേക്കല്‍ അധ്യഷനായി. കര്‍ഷക മോര്‍ച്ച ജില്ലാ സമിതി അംഗം ഷാജി ചെങ്ങാലൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം നേതാക്കളായ യദുകൃഷ്ണന്, അഖില്‍ മാളിയേക്കല്‍, അനുപ് പുതുക്കാട്, ദീപു തൃക്കുര്‍ എന്നിവര്‍ നേത്യത്വം നല്കി.
ഗുരുവായൂര്‍: ഗുരുവായൂരില്‍ യുവമോര്‍ച്ച നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത് ഉദ്ഘാടനം ചെയ്തു. ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സുമേഷ് തേര്‍ളി, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സബീഷ് പൂത്തോട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഷേധ സമരത്തിന് യുവമോര്‍ച്ച നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സജി കടിക്കാട്, വൈസ് പ്രസിഡന്റുമാരായ വിജിത്ത് പുക്കയില്‍, സുബ്രമുണ്യന് പോക്കാന്തോട്, സെക്രട്ടറി പ്രസന്നന് ബ്ലാങ്ങാട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: