കറാച്ചി: വര്‍ഷങ്ങള്‍ പഴക്കമുള്ള പാകിസ്ഥാനിലെ പുരാതന ഹനുമാന് ക്ഷേത്രവും ഹിന്ദുക്കളുടെ വീടുകളും മതതീവ്രവാദികള്‍ അടിച്ചു തകര്‍ത്തു. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മറയാക്കിയാണ് ക്ഷേത്രം തകര്‍ത്തത്. കറാച്ചിയിലെ ല്യാരിയിലുള്ള ഹനുമന്‍ ക്ഷേത്രവും ഇതിനു സമീപത്തുള്ള 20 ഓളം ഹിന്ദു കുടുംബങ്ങളുടെ വീടുകളുമാണ് പൂര്‍ണമായും തകര്‍ത്തിരിക്കുന്നത്.
സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഹിന്ദുക്കള്‍ ഉയര്‍ത്തുന്നത്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. മതതീവ്രവാദികളുടെ അക്രമണം തുടരുന്ന സാഹചര്യത്തിന് ഇന്ത്യ തങ്ങള്‍ക്ക് അഭയം നല്‍കണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പ്രതിഷേധം അന്താരാഷ്ട്ര ശ്രദ്ധയില്‍പ്പെടുമെന്ന് ആയപ്പോള്‍ പോലീസ് സംഭവസ്ഥലത്തെത്തി പ്രദേശം സീല്‍ ചെയ്തിട്ടുണ്ട്. ഒരു ബില്‍ഡര്‍ ക്ഷേത്രത്തിന് സമീപമുള്ള സ്ഥലം വാങ്ങിയിരുന്നു. ഇവിടെ പാര്‍പ്പിട സമുച്ചയം പണിയാന്‍ വേണ്ടിയാണ് മതതീവ്രവാദികളെ ഇളക്കിവിട്ട് ക്ഷേത്രം തകര്‍ത്തത്. അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നതിന്റെ പ്രതികാരമായിട്ടാണ് നീചമായ ഈ നടപടി ഉണ്ടായതെന്ന് ആക്രമണത്തിന് ഇരയായവര്‍ പറഞ്ഞു.
ലോക്ക്ഡൗണായതിനാല്‍ ആര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് ക്ഷേത്രം തകര്‍ത്തതെന്ന് പ്രദേശവാസിയായ ഹര്‍ഷ് ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. ക്ഷേത്രം തിരികെ നിര്‍മിച്ച് നല്‍കണമെന്നും വീടുകള്‍ തകര്‍ത്ത ഹിന്ദുക്കള്‍ക്ക് പുതിയ വീടുകള്‍ നിര്‍മിച്ച് നല്‍കണമെന്നുമാണ് ഇവരുടെ ആവശ്യം. 2012 ഡിസംബര്‍ മൂന്നിന് ഇതിനടുത്തുള്ള നൂറുവര്‍ഷം പഴക്കമുള്ള ഒരു ഹനുമാന് ക്ഷേത്രവും ഇങ്ങനെ തകര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: