മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ഉന്നത വിദ്യാഭ്യാസത്തിനുള്ള പരിശ്രമങ്ങള്‍ സഫലീകരിക്കും. ബുദ്ധിപൂര്‍വ്വകമായ പ്രവര്‍ത്തനങ്ങളില്‍ക്കൂടി വലിയ പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കുന്നതാണ്. വ്യവസായരംഗം മന്ദഗതിയിലാകും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
വാഹനസംബന്ധമായ ഇടപാടുകളില്‍ക്കൂടി ധനനഷ്ടത്തിനിടവരും. ഭൂമി വില്‍ക്കുന്നതിന് അവസരമുണ്ടാകും. ആരോഗ്യസ്ഥിതിയില്‍ പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
നഷ്ടപ്പെട്ടുവെന്നു കരുതിയ വസ്തുക്കള്‍ തിരിച്ചുകിട്ടാനവസരം വന്നുചേരും. യാത്രാക്ലേശം വര്‍ധിക്കും. തീരുമാനങ്ങള്‍ പലതും മാറ്റേണ്ടിവരും. ഔദ്യോഗിക രംഗത്ത് അധികാരപദവികള്‍ വര്‍ധിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം
രഹസ്യമായി നടത്തിവന്ന സാമ്പത്തിക ഇടപാടുകളില്‍ നഷ്ടമുണ്ടാകും. വാഹനാപകടത്തില്‍ വിഷമിക്കേണ്ടിവരും. വിവാഹ തീരുമാനങ്ങള്‍ മന്ദഗതിയിലാകും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)
സാമ്പത്തികനിലയും കുടുംബജീവിത സന്തോഷവും നിലവാരത്തകര്‍ച്ചയിലേക്കു വരും. സ്വന്തം വാക്കുകളുടെ പിഴവുമൂലം പദവി നഷ്ടവും മാനഹാനിയും ഉണ്ടാകുന്നതാണ്. ആത്മസുഹൃത്തുക്കളില്നിന്നും വിഷമങ്ങള്‍ അനുഭവിക്കേണ്ടിവരും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)
സാമ്പത്തിക പ്രതീക്ഷകള്‍ പെട്ടെന്ന് വിപരീതമായിത്തീരും. ആരോഗ്യപ്രശ്നങ്ങളാല്‍ കുടുംബജീവിതത്തില്‍ അസംതൃപ്തികള്‍ അനുഭവിക്കേണ്ടിവരും. ഉദ്യോഗത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ക്ക് ഫലം കണ്ടെത്തും.
തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)
വ്യക്തിസഹായത്താല് ജീവിതഗതിയില്‍ അനുകൂലമാറ്റങ്ങള്‍ വന്നുചേരും. വാഹനാപകടത്തില്‍നിന്നും അത്ഭുതകരമായി രക്ഷനേടും. ശത്രുക്കള്‍ വര്‍ധിക്കുകയും സഹായികള്‍ വിട്ടുപോകുന്നതിനും സാഹചര്യമുണ്ടാകുന്നതാണ്.
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട
മുന്‍കോപം വര്‍ധിച്ച് അപകടങ്ങളില്ചെന്നുപെടാന് ഇടയാകും. രോഗം ബാധിച്ച് കഴിയുന്നവര്‍ക്ക് വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയും. അര്ഹമായിക്കിട്ടേണ്ട അംഗീകാരങ്ങള്‍ പെട്ടെന്ന് മാറിപ്പോകുന്നതാണ്.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)
സുഹൃത്തുക്കളുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിച്ച് ദുരിതത്തിലകപ്പെടാനിടയാകും. അപ്രതീക്ഷിതമായ സ്ഥാനചലനം ഔദ്യോഗികരംഗത്ത് അനുഭവപ്പെടും. പലപ്രകാരത്തിലുള്ള മനോവിഷമം അനുഭവിക്കും.
മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് അഭിവൃദ്ധികരമായ സാഹചര്യമുണ്ടായിക്കിട്ടും. ബുദ്ധിപരമായ മത്സരങ്ങളില്‍ വിജയിക്കാനാകും. അഗതികള്‍ക്കായി ധനസഹായം ചെയ്യേണ്ട അവസരം വന്നുചേരും.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
നിര്‍ബന്ധബുദ്ധിയോടുകൂടി പ്രവര്‍ത്തിച്ച് ദുരിതങ്ങളില്‍ സ്വയം അകപ്പെടാന്‍ ഇടയാകും. കുടുംബജീവിത സന്തോഷവും സന്താനഭാഗ്യവും അനുഭവപ്പെടുന്നതാണ്. അപ്രതീക്ഷിത മാറ്റങ്ങള്‍ ജീവിതത്തില്‍ വന്നുചേരും.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
കുടുംബത്തില്‍നിന്നും അകന്നുകഴിയും. വിശ്വസിച്ച് കഴിയുന്നവരില്‍നിന്ന് വിപരീത ഫലം ഉടലെടുക്കും. മറ്റുള്ളവര്‍ക്കുവേണ്ടി നഷ്ടങ്ങള്‍ വഹിക്കേണ്ടതായിവരും. സഞ്ചാരക്ലേശം വര്‍ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: