മൂലമറ്റം: ഓണക്കിറ്റിന്റെ കൂടെ വിതരണം ചെയ്യുന്ന ശര്‍ക്കരയെക്കുറിച്ച് വ്യാപക പരാതി. സാധാരണ നമ്മള് കണ്ട് പരിചയിച്ച രൂപമോ, നിറമോ അല്ല കിറ്റില്‍ നിന്നും ലഭിച്ച ശര്ക്കരക്കുള്ളത്. ഇന്നലെ മൂലമറ്റം ഭാഗത്തുള്ള റേഷന്‍ കടകളില്‍ നിന്നും വിതരണം ചെയ്ത ഓണക്കിറ്റിലാണ് ആരേയും അത്ഭുതപ്പെടുത്തുന്ന ശര്‍ക്കര ഉള്കൊള്ളിച്ചിട്ടുളളത്.
കടും ഓറഞ്ച് നിറത്തിലാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശര്‍ക്കര കിറ്റില്‍ വെച്ചിട്ടുള്ളത്. ഇതിന് ശര്‍ക്കരയുടെ രുചി ഇല്ലായെന്നാണ് നാട്ടുകാര്‍ പറയുന്നത്. കണ്ട് തഴമ്പിച്ച ശര്‍ക്കരയുടെ രൂപത്തിലും നിറത്തിലും വലിയ മാറ്റവുമായി ഓണക്കിറ്റില്‍ കയറി കൂടിയ ഈ ന്യൂജന്‍ ശര്‍ക്കര എങ്ങനെ ഉപയോഗിക്കും എന്ന കണ്‍ഷ്യൂഷനിലാണ് നാട്ടുകാര്‍. കിറ്റില്‍ ഉണ്ടായിരുന്ന ഒരു കിലോ ശര്‍ക്കരയുടെ തൂക്കത്തില്‍ കുറവുള്ളത് നേരത്തെ വലിയ വിവാദം ഉയര്‍ത്തിയിരുന്നു. പരാതി ഉയര്‍ന്നതോടെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശര്‍ക്കരയുടെ സാംപിള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: